Latest News

മരണത്തെക്കാള്‍ വേദനാജനകമാണ് വേര്‍പിരിയല്‍; വിവാഹമോചനത്തിന് ഒരുങ്ങി നിതീഷ് ഭരദ്വാജ്

Malayalilife
മരണത്തെക്കാള്‍ വേദനാജനകമാണ് വേര്‍പിരിയല്‍; വിവാഹമോചനത്തിന് ഒരുങ്ങി നിതീഷ് ഭരദ്വാജ്

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ  നിതീഷ് ഭരദ്വാജ്. പത്മരാജന്‍ ചിത്രം ഞാന്‍ ഗന്ധര്‍വ്വനിലൂടെ മലയാളികള്‍ക്ക് താരത്തെ  അത്രമേൽ പ്രിയങ്കരനായി മാറിയത്. എന്നാൽ ഇപ്പോൾ താരം വേർപിരിയുന്നു എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്.  12 വര്‍ഷത്തെ ദാമ്പത്യത്തിന് ഒടുവിലാണ് നിതീഷ് ഭരദ്വാജും ഭാര്യ സ്മിത ഗേറ്റും വേര്‍പിരിയുന്നത്.

ഇരുവരുടേതും രണ്ടാംവിവാഹമായിരുന്നു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ പ്രതികരിച്ചത്. 2019 സെപ്റ്റംബറിലാണ് ഡിവോഴ്സ് കേസ് ഫയല്‍ ചെയ്തത്. മുംബൈയിലെ കുടുംബ കോടതിയില്‍ വിവാഹമോചനത്തിനുള്ള കേസ് നടന്നു കൊണ്ടിരിക്കുകയാണ്.
വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങളെ കുറിച്ച് പുറത്ത് അറിയിക്കാന്‍ താത്പര്യമില്ല. എന്നാല്‍ മരണത്തെക്കാള്‍ വേദനാജനകമാണ് വേര്‍പിരിയല്‍ എന്നും നിതീഷ് പറയുന്നു. ഒരു കുടുംബം തകരുമ്പോള്‍ കുഞ്ഞുങ്ങളാണ് ഏറ്റവും പ്രയാസപ്പെടേണ്ടി വരിക.

വേര്‍പിരിയുമ്പോള്‍ കുഞ്ഞുങ്ങളെ അത് ഏറ്റവും കുറഞ്ഞ രീതിയില്‍ ബാധിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിതീഷിന്റെ ആദ്യഭാര്യ മോനിഷ പട്ടേല്‍ ആണ് . 1991ല്‍ വിവാഹിതരായ ഇവര്‍ 2005ല്‍ വേര്‍പിരിഞ്ഞു.  ഐഎഎസ് ഉദ്യോഗസ്ഥയായിരുന്ന സ്മിതയെ പിന്നീട് 2009ലാണ് വിവാഹം ചെയ്തത്. ഇവര്‍ക്ക് ഇരട്ടക്കുട്ടികള്‍ ഈ ബന്ധത്തില്‍ ജനിക്കുകയും ചെയ്തു. നടന്റെ ആദ്യ ഭാര്യയിലുണ്ടായ രണ്ട് കുട്ടികള്‍ അമ്മയോടൊപ്പമാണ് കഴിയുന്നത്. മഹാഭാരതം സീരിയലില്‍ ശ്രീകൃഷ്ണനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നിതീഷിന്റെ കരിയറിലെ മികച്ച വേഷമായിരുന്നു ഞാന്‍ ഗന്ധര്‍വനിലേത്.

Actor nitheesh bharathwaraj file divorce

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES