മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ മുകേഷ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരവും സജീവമാണ്. നടൻ മമ്മൂട്ടിക്കൊപ്പമായിരുന്നു മുകേഷിന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. എന്നാൽ ഇപ്പോൾ സോഷ്യല്‍മീഡിയയിലും സിനിമ കോളങ്ങളിലും വൈറല്‍ ആവുന്നത് ബലൂണ്‍ സിനിമയുടെ ചിത്രീകരണത്തിനിടെ മമ്മൂട്ടിയ്ക്ക് സംഭവിച്ച ഒരു അപകടത്തെ പറ്റിയാണ്. റോഡിന്‌റെ ദുരവസ്ഥയെ കുറിച്ച് പറയവെയാണ് നടന്‍ ഇക്കാര്യം പറഞ്ഞത്. ഇപ്പോഴിത ആ പഴയ സംഭവം വീണ്ടും സിനിമ കോളങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ഇത് പലപ്രാവശ്യം പറഞ്ഞിട്ടുണ്ടെങ്കിലും ഇക്കുറി വെളിപ്പെടുത്തിയിരിക്കുന്നത് ബജറ്റ് ചര്‍ച്ചയിലാണ്.
താനും മമ്മൂട്ടിയും നായകരായി അഭിനയിച്ച ബലൂണ്‍ സിനിമയുടെ ഷൂട്ടിങ് ചെങ്കോട്ടയിലായിരുന്നു. ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ തന്നെ ബൈക്കിലിരുത്തി ഈ റോഡിലൂടെ മമ്മൂട്ടി യാത്രചെയ്തു. ടാറൊന്നുമില്ലാത്ത ചളി നിറഞ്ഞ റോഡായിരുന്നു. ഒരു വളവ് തിരിഞ്ഞപ്പോള്‍ ബൈക്ക് മറിഞ്ഞു. ചാടിയിറങ്ങിയ താന്‍ കണ്ടത് തലപൊട്ടി ചോരയൊലിക്കുന്ന മമ്മൂട്ടിയെയായിരുന്നു. സാധാരണ ശക്തനായ മമ്മൂട്ടി പക്ഷേ പൊട്ടിക്കരയുന്നതാണ് കണ്ടത്. മുഖത്ത് മുറിവേറ്റ തന്നെ ഇനി ആര് അഭിനയിക്കാന്‍ വിളിക്കുമെന്ന് ചോദിച്ചാണ് മമ്മൂട്ടി കരഞ്ഞത്. മുകേഷ് പറഞ്ഞു.ഇപ്പോഴും ഓര്‍മിക്കാറുണ്ട്.
1982 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ബലൂണ്‍. മമ്മൂട്ടിയേയും മുകേഷിനേയും കൂടാതെ അന്നത്തെ മുന്‍നിര താരങ്ങളായിരുന്നു ചിത്രത്തില്‍ വേഷമിട്ടത്., തിക്കുറിശ്ശി സുകുമാരന്‍ നായര്‍, ജഗതി ശ്രീകുമാര്‍, ജലജ, ശോഭ മോഹന്‍, കവിയൂര്‍ പൊന്നമ്മ, വി.ടി. അരവിന്ദാക്ഷ മേനോന്‍, ടി.ജി. രവി, കലാരഞ്ജിനി, ബേബി പൊന്നമ്ബിളി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. .ടി.വി. കൊച്ചുബാവ കഥയും തിരക്കഥയും സംഭാഷണവുമെഴുതി, രവി ഗുപ്തന്‍ സംവിധാനം ചെയ്തത്. നടന്‍ തിക്കുറിശ്ശിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയത് എംകെ അര്‍ജുനന്‍ മാഷായിരുന്നു. മമ്മൂട്ടിയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളില്‍ ഒന്നായിരുന്നു ഇത്. ഇപ്പോഴും മമ്മൂട്ടിയുടെ മാസ് ഡയലോഗുകള്‍ കേള്‍ക്കുമ്ബോള്‍ അന്ന് കരഞ്ഞ സംഭവം ഓര്‍മ വരുമെന്ന് മുകേഷ് ഇതിന് മുമ്ബ് ഒരിക്കല്‍ പറഞ്ഞിരുന്നു. മമ്മൂട്ടിയ്ക്ക് വണ്ടിയോടുള്ള താല്‍പര്യത്തെ കുറിച്ച് പറയുമ്ബോഴായിരുന്നു വീണതും തുടര്‍ന്നുള്ള സംഭവങ്ങളും മുകേഷ് പറഞ്ഞത്.