മലയാള സിനിമയുടെ രാജാവാണ് നടൻ മോഹൻലാൽ.നിമിഷാർഥം കൊണ്ട് തന്നെ ശൗര്യമേറിയ കാളക്കൂറ്റനായും ലാസ്യഭാവമുള്ള മാൻകിടാവായും വേഷപ്പകർച്ച സാധ്യമാകുന്ന അഭിനയത്തിന്‍റെ ഒടിവിദ്യക്കാരനാണ് മലയാളത്തിൻെറ താരരാജാവായ നടൻ മോഹൻലാൽ. വിസ്മയാഭിനയത്തിന്‍റെ 'ലാലിത്ത'ത്തെ ലാളിത്യം കൊണ്ട് നെഞ്ചിലേറ്റയ മലയാളിക്ക് എന്നുമെന്നും പ്രിയങ്കരനാണ് ലാലേട്ടൻ. അദ്ദേഹം പ്രായത്തിൽ മുതിർന്നവർക്ക് പോലും ലാലേട്ടനാകുന്നത് തിരശ്ശീലയില്‍ പകര്‍ന്നാടിയ കഥാപാത്രങ്ങളുടെ അഭിനയ പൂർണത കൊണ്ട് മാത്രമല്ല, പകരം ചിരിയിലും സംസാരത്തിലും എന്തിന് ഒരു നോട്ടം കൊണ്ടുപോലും ഹൃദയത്തോട് അടുത്തു നിൽക്കുന്നയാൾ എന്ന വിശ്വാസമുണ്ടാക്കി നേടിയെടുത്തതാണ് ആ വിളിപ്പേര്. എന്നാൽ ഇപ്പോൾ മമ്മൂട്ടിയെ കുറിച്ചുളള മോഹൻലാലിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മെഗാസ്റ്റാറിനെ കുറിച്ച് താരത്തിന്റെ പ്രതികരണം ട്വിറ്ററിൽ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ്.
പ്രേക്ഷകർ ചോദ്യവുമായി മ്മൂട്ടിക്ക് ഒപ്പം ശോഭന, ജഗതി ശ്രീകുമർ, പൃഥ്വിരാജ് തുടങ്ങിയവരെ കുറിച്ചും എത്തിയിരുന്നു. മറ്റൊരാൾക്ക് അറിയേണ്ടിയിരുന്നത് ശോഭനയുമായി ഭാവിയിൽ ഒരു ചിത്രം ചെയ്യാൻ സാധ്യതയുണ്ടോ എന്നായിരുന്നു. ഞാനും കാത്തിരിക്കുകയാണ് അങ്ങനെ സംഭവിക്കട്ടെ എന്ന് താരം മറുപടി നൽകി. സമർഥൻ എന്നായിരുന്നു പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ച് ചോദിച്ചപ്പോൾ താരരാജാവിന്റെ മറുപടി. ജഗതി ശ്രീകുമാറിനെ കുറിച്ച് ചോദിച്ചപ്പോൾ ദ കംപ്ലീറ്റ് ആക്ടർ എന്നും മമ്മൂട്ടിയെക്കുറിച്ച് ചോദിച്ചപ്പോൾ കിടു എന്നുമായിരുന്നു താരത്തിന്റെ പ്രതികരണം. അതോടൊപ്പം തന്നെ തന്റെ ജന്മദിനമാണ് ഒരു ആശംസ പറയുമോ എന്ന് ചോദിച്ച ആരാധകന് ഉമ്മയും മോഹൻലാൽ നൽകി. ജീവിതത്തിൽ മുന്നോട്ട് നയിക്കുന്ന ഊർജമെന്തെന്ന ചോദ്യത്തിന് സിനിമയെന്നായിരുന്നു ഉത്തരം. താരത്തിന്റെ പ്രിയപ്പെട്ട കാർട്ടൂൺ താരങ്ങൾ ബോബനും മോളിയും.
മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം ദൃശ്യം 2 ആണ്. ആരാധകർക്ക് ചിത്രത്തിന്റെ മൂന്നാം ഭാഗം കാണുമോ എന്നാണ് അറിയേണ്ടത്. കുസൃതി നിറഞ്ഞ മറുപടിയാണ് ഇതിന് മോഹൻലാൽ നൽകിയത്. ആദ്യം ദൃശ്യം രണ്ട് കാണൂ എന്നിട്ടാകാം എന്ന് ആയിരുന്നു മറുപടി. ദൃശ്യം തീയേറ്ററിൽ ഓടിടി റിലീസിന് ശേഷം പ്രദർശിപ്പിക്കുമോ എന്നും ഒരു ആരാധകൻ ചോദിച്ചിരുന്നു, അതിന് സാധ്യതയുണ്ടെന്നായിരുന്നു മറുപടി. താനിപ്പോൾ കൊച്ചിയിലാണുള്ളതെന്നും അടുത്തതായി താൻ ചെയ്യുന്ന ചിത്രം ബറോസ് ആണെന്നും ആരാധകർക്കുള്ള മറുപടിയായി താരം പറഞ്ഞു.