മലയാള സിനിമയിൽ താരങ്ങൾക്ക് നൽകുന്ന പ്രാധാന്യം തന്നെയാണ് അവരുടെ മക്കൾക്കും നൽകാറുള്ളത്. അവരുടെ ജീവിതത്തിലെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ ആഘോഷമാക്കാറുമുണ്ട്. അത്തരത്തിൽ മലയാളികളുടെ പ്രിയ താരപുത്രനാണ് പ്രണവ് മോഹൻലാൽ. ഒന്നാമൻ, പുനര്‍ജനി എന്നീ സിനിമകളിൽ ബാല താരമായി ആയാണ് പ്രണവ് അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. പാപനാസം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകളിൽ അസി.ഡയറക്ടറാകുകയും ചെയ്‌തിരുന്നു. എന്നാൽ ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ സിനിമകളിൽ നായകനായും പ്രണവ് തിളങ്ങി. എന്നാൽ ഇപ്പോൾ മകനെ കുറിച്ചുള്ള താരപിതാവായ മോഹൻലാലിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ജോൺ ബ്രിട്ടാസ് അവതാരകനായി എത്തുന്ന ജെബി ജംഗ്ഷനിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
മോഹൻലാൽ പ്രണവിന്റെ ഭാവിയെ കുറിച്ചും ഇഷ്ടത്തെ കുറിച്ചും നടൻ അനൂപ് മേനോൻ ചോദിച്ച ഒരു ചോദ്യത്തിന് മറുപടി നൽകവെയാണ് സംസാരിച്ചത്. അനൂപ് മേനോൻ താരത്തോട് അധികം ആരുമായും ആത്മബന്ധം സൂക്ഷിക്കാത്തതിന്റെ കാരണമായിരുന്നു ചോദിച്ചത്. മറ്റൊരാളുടെ ദുഃഖം കണാൻ വയ്യാത്തത് കൊണ്ടാണോ മോഹൻലാൽ എല്ലാവരിൽ നിന്നും മാറി നിൽക്കുന്നതെന്നും അനൂപ് കൂട്ടിച്ചേർത്തു. മകന്റെ ആഗ്രഹത്തെ കുറിച്ച് നടൻ ഈ ചോദ്യത്തിന് ഉത്തരം പറയുമ്പോഴാണ് വെളിപ്പെടുത്തിയത്. അങ്ങനെ ആയിരിക്കാം എന്നാണ് അനൂപിന് മോഹൻലാൽ ഉത്തരം നൽകിയത്. മകനേയും മകളേയും സ്നേഹിക്കുന്നതിൽ പരിധിയുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
മക്കൾക്ക് അവരുടേതായ ഒരു ജീവിത ശൈലിയുണ്ടാകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അവരുടെ ബുദ്ധിയിൽ നിന്ന് കാര്യങ്ങൾ കണ്ടുപിടിക്കട്ടെ. വിദ്യാഭ്യാസത്തെ കുറിച്ച് തന്റെ അച്ഛൻ എന്നോട് പറഞ്ഞ കാര്യം തന്നെയാണ് പ്രണവിനോടും ഞാൻ പറഞ്ഞിട്ടുള്ളത്. പ്രണവിന് അഭിനയത്തെക്കാളും ഇഷ്ടം അധ്യാപനമാണ്. ഒരുപാട് പേര് വന്ന് അദ്ദേഹത്തെ സിനിമയിൽ അഭിനയിക്കാൻ വിളിച്ചിരുന്നു. അദ്ദേഹത്തിന് താൽപര്യമില്ല എന്നാണ് പറഞ്ഞത്. ഞാൻ ചോദിച്ചപ്പോൾ ആളുകളെ പഠിപ്പിക്കുന്നതണ് ഇഷ്ടമെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യയിൽ ഇംഗ്ലീഷ് അറിയില്ലാത്ത നിരവധി രാജ്യങ്ങളുണ്ട്. അവരെ ഇംഗ്ലീഷ് പഠിപ്പിക്കണമെന്നാണ് ആഗ്രഹം.
ഞാൻ വിചാരിച്ചാൽ എന്റെ മകൻ ഒരു അഭിനേതാവ് ആകില്ല. പഠിച്ച് ഡോക്ടർ ആകാം ചുമ്മ ഒരു ഡോക്ടറായാൽ പോരല്ലോ. അതിൽ ഏറ്റവും നല്ല ഡോക്ടർ ആകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ ഇഷ്ടമല്ല മക്കളുടെ ഇഷ്ടത്തിനാണ് താൻ മുൻതൂക്കം കൊടുക്കുന്നതെന്നും മോഹൻലാൽ അഭിമുഖത്തിൽ പറഞ്ഞു. എന്റെ കാഴ്ചപ്പാടിൽ നിന്ന് ചിന്തിക്കുകയല്ല. അവരുടെ ബുദ്ധിയിൽ നിന്ന് ചിന്തിക്കട്ടെ. ഇതിന്റ അർഥം അവരോട് എനിക്ക് സ്നേഹമില്ല എന്നല്ലെന്നും മോഹൻലാൽ പറഞ്ഞു.