Latest News

മോഹൻലാലിനോടൊപ്പം ചേർന്ന് പാട്ടുപാടി ഭാര്യ സുചിത്രയും മക്കളായ പ്രണവും മായയും; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Malayalilife
 മോഹൻലാലിനോടൊപ്പം ചേർന്ന്  പാട്ടുപാടി ഭാര്യ  സുചിത്രയും മക്കളായ പ്രണവും മായയും;  വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ലയാള സിനിമയുടെ തന്നെ താരവിസ്മയമാണ് നടൻ മോഹൻലാൽ.  നിരവധി കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്കായി സമ്മാനിച്ചതും. സിനിയോടുള്ള അടക്കാനാവാത്ത പ്രണയമാണ് മോഹൻലാൽ എന്ന നടനെ പ്രേക്ഷരുടെ സ്വന്തം ലാലേട്ടനാക്കി മാറ്റിയത്.  താരത്തിന്റെ പോലെ തന്നെ താരത്തിന്റെ കുടുംബത്തെയും പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. എന്നാൽ ഇപ്പോൾ കുടുംബത്തോടൊപ്പം ഗാനം ആലപിക്കുന്ന മോഹൻലാലിന്റെ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഈ വീഡിയോ സമൂഹമാധ്യമങ്ങളിളിലൂടെ ഗായകൻ ചാൾസ് ആന്റണിയാണ്  പങ്കുവെച്ചിരിക്കുന്നത്.  താര കുടുംബം ആവശ്യപ്പെട്ടത്. അതിന്റെ വരികൾ ഞാൻ അവർക്കു നൽകുകയും ഇവരെല്ലാം ചേർന്ന് അത് ആലപിക്കുകയുമായിരുന്നു. ആ പാട്ടിന്റെ വരികൾ വളരെ അർഥവത്താണ്. അതുകൊണ്ടാണ് ഈ പാട്ട് തന്നെ തിരഞ്ഞെടുത്തതും.' എന്നും ചാൾസ് പറഞ്ഞു. 'ഇങ്ങനെയൊരു വിഡിയോ മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന കുടുംബത്തിൽ നിന്നും  അപൂർവമായിരിക്കും.  ഈ വിഡിയോ അതുകൊണ്ടാണ് സ്പെഷൽ ആകുന്നത്.  മറ്റൊരു പ്രത്യേകതയായി ബീറ്റിൽസിന്റെ പാട്ടും എന്നും ചാൾസ് കൂട്ടിച്ചേർത്തു

മോഹൻലാൽ കുടുംബസമേതം പൊതു വേദികളിൽ  അധികം എത്താറില്ല. എന്നാൽ  ഭാര്യ സുചിത്ര ചില വേദികളിൽ മോഹൻലാലിനൊപ്പം കാണുമെങ്കിലും  അച്ഛനും അമ്മയ്ക്കുമൊപ്പം അധികം തന്നെ മകൻ പ്രണവ് മോഹൻലാലും മകൾ വിസ്മയ മോഹൻലാലും കാണാറില്ല. ഇവർ നാല് പേരും അടുത്ത പരിപാടികളിൽ മാത്രമാണ്  ഒരുമിച്ച് എത്താറുള്ളത്. സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ ഒരുമിച്ച് ഗാനം ആലപിക്കുന്ന താരകുടുംബത്തിന്റെ വീഡിയോ  വൈറലായിട്ടുണ്ട്.  എല്ലാവിധത്തിലുള്ള ആശംസകൾ മോഹൻലാലിനും കുടുംബത്തിനും നേർന്ന് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.
 

Read more topics: # Actor mohanlal,# family sing a song
Actor mohanlal family sing a song

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES