മലയാള സിനിമയുടെ രാജാവാണ് നടൻ മോഹൻലാൽ.നിമിഷാർഥം കൊണ്ട് തന്നെ ശൗര്യമേറിയ കാളക്കൂറ്റനായും ലാസ്യഭാവമുള്ള മാൻകിടാവായും വേഷപ്പകർച്ച സാധ്യമാകുന്ന അഭിനയത്തിന്‍റെ ഒടിവിദ്യക്കാരനാണ് മലയാളത്തിൻെറ താരരാജാവായ നടൻ മോഹൻലാൽ. വിസ്മയാഭിനയത്തിന്‍റെ 'ലാലിത്ത'ത്തെ ലാളിത്യം കൊണ്ട് നെഞ്ചിലേറ്റയ മലയാളിക്ക് എന്നുമെന്നും പ്രിയങ്കരനാണ് ലാലേട്ടൻ. അദ്ദേഹം പ്രായത്തിൽ മുതിർന്നവർക്ക് പോലും ലാലേട്ടനാകുന്നത് തിരശ്ശീലയില്‍ പകര്‍ന്നാടിയ കഥാപാത്രങ്ങളുടെ അഭിനയ പൂർണത കൊണ്ട് മാത്രമല്ല, പകരം ചിരിയിലും സംസാരത്തിലും എന്തിന് ഒരു നോട്ടം കൊണ്ടുപോലും ഹൃദയത്തോട് അടുത്തു നിൽക്കുന്നയാൾ എന്ന വിശ്വാസമുണ്ടാക്കി നേടിയെടുത്തതാണ് ആ വിളിപ്പേര്. എന്നാൽ ഇപ്പോൾ പ്രണവിന് ടീച്ചറാവാന്‍ വലിയ താല്‍പര്യമാണെന്ന് കൈരളി ടിവിയുടെ ജെബി ജംഗ്ഷനില്‍ താരം തുറന്ന് പറയുകയാണ്.
മകനെയും മകളെയും സ്‌നേഹിക്കുന്നതില്‍ ഒരു പരിധിയുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന്' ലാലേട്ടന്‍ പറയുന്നു. 'അതില്‍ കൂടുതല്‍ എപ്പോഴും അവരെ കുറിച്ച് വിചാരിച്ച്, അവരില്‍ നിന്നും ഒരു മോശം പ്രതികരണം നമുക്കുണ്ടായാല്‍ നമ്മള്‍ കൂടുതല്‍ വേദനയിലേക്ക് പോകും'.'അവര്‍ക്ക് അവരുടെതായ ജീവിത ശൈലി ഉണ്ടാവട്ടെ എന്ന് വിചാരിക്കുന്ന ആളാണ് ഞാന്‍. അവരുടെ ബുദ്ധിയില്‍ നിന്നും അവര് കണ്ടെത്തട്ടെ. നമുക്ക് അവരെ ഗെെഡ് ചെയ്യാനെ പറ്റൂളളൂ', മോഹന്‍ലാല്‍ പറയുന്നു. 'ഇപ്പോ എന്റെ കാര്യത്തില്, എന്റെ അച്ഛന് ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത് ഇഷ്ടമാണോ അല്ലയോ എന്നുളളത് എനിക്കറിയില്ലായിരുന്നു. ഞാന്‍ പോയി ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് നീ നിന്‌റെ ഡിഗ്രി കംപ്ലീറ്റ് ചെയ്യൂ. എന്നിട്ട് നിന്‌റെ ഇഷ്ടം പോലെ ചെയ്യു എന്നാണ്'.
'ഇതുപോലെ തന്നെയാണ് ഞാന്‍ എന്റെ മകന്‌റെ അടുത്തും പറഞ്ഞത്. നീ ഡിഗ്രി കംപ്ലീറ്റ് ചെയ്യൂ. അതിന് ശേഷം നിനക്ക് എന്താണ് ഇഷ്ടം അത് നീ ചെയ്യൂ. എന്താണ് നിന്‌റെ മാര്‍ഗം അത് നീ തിരഞ്ഞെടുക്കൂ', മോഹന്‍ലാല്‍ പറഞ്ഞു. 'പ്രണവിന് എന്തെങ്കിലും ആഗ്രഹങ്ങളുണ്ടോ' എന്ന ചോദ്യത്തിന് തീര്‍ച്ചയായും ഉണ്ടെന്ന് നടന്‍ പറഞ്ഞു. 'അദ്ദേഹത്തിന് പഠിപ്പിക്കാനാണ് ഇഷ്ടം. ഒരുപാട് പേര് വന്ന് അദ്ദേഹത്തെ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോ താല്‍പര്യമില്ലാ എന്ന് പറഞ്ഞു'.
'ഇംഗ്ലീഷ് അറിയാത്ത ഒരുപാട് രാജ്യങ്ങളുണ്ട്. അപ്പോ അവിടെയൊക്കെ പോയി അവരെ ഇംഗ്ലീഷ് പഠിപ്പിക്കാനാണ് പ്രണവിന് ഇഷ്ടം. എനിക്കൊരു ടീച്ചറാകണം എന്ന് പറഞ്ഞു. എറ്റവും നല്ല കാര്യമാണ്. അതാണ് അയാള്‍ക്കിഷ്ടം. അങ്ങനെ അയാള്‍ അത് ചെയ്യട്ടെ. ഇപ്പോ ഞാന്‍ പറയുവാണ് നീ ആക്ടറാവണം എന്ന്. പിന്നെ ചുമ്മാ ഞാന്‍ വിചാരിച്ചാലോ അയാള് വിചാരിച്ചാലോ ആക്ടറ് ഒന്നും ആവാന്‍ പറ്റത്തില്ല', മോഹന്‍ലാല്‍ പറയുന്നു. 'ഇപ്പോ ഡോക്ടറാവാം. പഠിച്ചു പാസായിട്ട് ആവാം. ഡോക്ടറായാല്‍ പോരല്ലോ. അതില് എറ്റവും വലിയ ഡോക്ടറാവണമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. എന്‌റെ ഇഷ്ടത്തിനല്ല, മക്കളുടെ ഇഷ്ടത്തിനാണ് ഞാന്‍ മുന്‍തൂക്കം കൊടുക്കുന്നത്', അഭിമുഖത്തില്‍ നടന്‍ വ്യക്തമാക്കി.