മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് മനോജ് കെ ജയൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. താരത്തിന്റെ ആദ്യ ഭാര്യ നടി ഉർവശിയാണ്. ഇരുവരും നാളുകൾ നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു വിവാഹിതരായത്. പിന്നാലെ വിവാഹ മോചനവും നേടിയിരുന്നു. എന്നാൽ ഇപ്പോൾ നോജ് കെ ജയന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
കുഞ്ഞാറ്റയെയും എടുത്ത് ചെന്നൈയില്‍ നിന്ന് നാട്ടിലേക്ക് വരുമ്ബോള്‍ അനുവാദം ചോദിച്ചത് ഉര്‍വശിയുടെ അമ്മയോടു മാത്രമാണ്. വലിയ അപകടങ്ങളിലേക്ക് പോകാതെ തന്നെ പലപ്പോഴും ചേര്‍ത്തു നിര്‍ത്തിയത് ഉര്‍വശിയുടെ അമ്മയാണ്. ആറു വര്‍ഷത്തോളം പൊരുത്തപ്പെടാന്‍ പല രീതിയില്‍ ശ്രമിച്ച ശേഷമാണ് ഇനി മുന്നോട്ടുപോകാന്‍ പറ്റില്ല എന്ന് തോന്നിയത് അങ്ങനെയാണ് പിരിയുന്നത്.
ആശക്കും കുഞ്ഞാറ്റക്കും അമൃതിനും ഒപ്പം താന്‍ ഹാപ്പിയാണ്. ഉര്‍വശിയുടെ മകന്‍ ഇടയ്ക്ക് കുഞ്ഞാറ്റയെ കാണാന്‍ ആഗ്രഹം പറയും. അതിനായി കരയും. അപ്പോള്‍ അവളെ ഉര്‍വശിയുടെ അടുത്തേക്ക് അയക്കാറുണ്ട്. താന്‍ തന്നെ വണ്ടി കയറ്റി വിടും. ഉര്‍വശിയോട് യാതൊരുവിധ പിണക്കങ്ങളുമില്ല. ആശയുമായി അടുത്ത ബന്ധം ആണ് കുഞ്ഞാറ്റയ്ക്ക് ഉള്ളത്. പ്ലസ്ടു റിസള്‍ട്ട് അറിഞ്ഞ ഉടനെ 'ആദ്യം അമ്മയെ വിളിച്ചു പറയൂ' എന്നാണ് താന്‍ പറഞ്ഞത്.
ഉര്‍വശിയുടെ നമ്ബറിലേക്ക് ആശയുടെ ഫോണില്‍ നിന്നുമാണ് മോള്‍ വിളിച്ചത്. കല്‍പ്പനയുടെ മകളുമായും ആശക്ക് ബന്ധം ഉണ്ട്. ഉര്‍വശിയുടെ മോന്‍ പൊന്നുണ്ണിയുടെ ചോറൂണിന് ആശയാണ് കുഞ്ഞാറ്റയെ കൊണ്ടുപോയത് ആശയാണ്. മാത്രമല്ല ഇപ്പോഴും ഉര്‍വശി കുഞ്ഞാറ്റയെ വിളിച്ചിട്ട് കിട്ടിയില്ലെങ്കില്‍ ആശയെ ആണ് വിളിക്കുന്നത് എന്നും മനോജ് അഭിമുഖത്തില്‍ പറഞ്ഞു.