Latest News

ബിച്ചുവേട്ടന്റെ എണ്ണിയാൽ തീരാത്ത ഹിറ്റ് ഗാനങ്ങൾ ഇവിടെ കുറിക്കുന്നത് അസാദ്ധ്യം എങ്കിലും ചിലത് ഇവിടെ പറയാതിരിക്കാൻ നിർവ്വാഹമില്ല: മനോജ് കെ ജയൻ

Malayalilife
ബിച്ചുവേട്ടന്റെ എണ്ണിയാൽ തീരാത്ത ഹിറ്റ് ഗാനങ്ങൾ ഇവിടെ കുറിക്കുന്നത് അസാദ്ധ്യം എങ്കിലും ചിലത് ഇവിടെ പറയാതിരിക്കാൻ നിർവ്വാഹമില്ല: മനോജ് കെ ജയൻ

ബിച്ചു തിരുമലയുടെ അപ്രതീക്ഷിത വിജോഗേ വാർത്ത ഏവരും ഞെട്ടലോടെയാണ് കേട്ടിരുന്നത്. നിരവധി താരങ്ങളാണ് അദ്ദേഹത്തിന് ആദരാഞ്ജലികളുമായി രംഗത്ത് എത്തിയത്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മകളിൽ വികാര നിർഭരനായി നടൻ  മനോജ് കെ ജയൻ രംഗത്ത് എത്തിയിരിക്കുകയാണ്. മലയാളത്തിന്റെ ഈ ഇതിഹാസ ഗാനരചയിതാവിനെ മലയാള സിനിമയിലേക്ക് കൈപിടിച്ച് കൊണ്ടു വന്നത് എന്റെ അച്ഛനും കൊച്ചച്ചനും എന്നുള്ളത് പരമാർത്ഥം, അഭിമാനവുമാണെന്ന് മനോജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

കുറിപ്പിങ്ങനെ

ബിച്ചു ഏട്ടന് പ്രണാമം എഴുതിയ മലയാള സിനിമാ ഗാനങ്ങളിൽ എല്ലാം ഹിറ്റുകൾ മാത്രം, കുട്ടിക്കാലത്ത് എനിക്കേറ്റവും പരിചിതമായ മുഖം. അച്ഛന്റെ ആത്മസുഹൃത്ത്, മലയാളത്തിന്റെ ഈ ഇതിഹാസ ഗാനരചയിതാവിനെ മലയാള സിനിമയിലേക്ക് കൈപിടിച്ച് കൊണ്ടു വന്നത് എന്റെ അച്ഛനും കൊച്ചച്ചനും (ജയവിജയ) എന്നുള്ളത് പരമാർത്ഥം, അഭിമാനം. ബ്രാഹ്മമുഹൂർത്തത്തിൽ പ്രാണസഖീ നീ എന്ന ഗാനത്തിലൂടെ. ആ ചിത്രം റിലീസായില്ല. പിന്നീടങ്ങോട്ട് ഇവർ ഒരു ടീം ആയി നിന്ന് ഒരു പിടി നല്ല ഗാനങ്ങൾ നക്ഷത്ര ദീപങ്ങൾ തിളങ്ങിയും, ഹൃദയം ദേവാലയവും  അതിൽ ചിലത് മാത്രം ...

അദ്ദേഹത്തിന്റെ എണ്ണിയാൽ തീരാത്ത ഹിറ്റ് ഗാനങ്ങൾ ഇവിടെ കുറിക്കുന്നത് അസാദ്ധ്യം എങ്കിലും ചിലത് ഇവിടെ പറയാതിരിക്കാൻ നിർവ്വാഹമില്ല ഏഴുസ്വരങ്ങളും, കണ്ണും കണ്ണും ,ഒരു മധുരക്കിനാവിൽ, ശ്രുതിയിൽ നിന്നുയരും, ഒറ്റക്കമ്പിനാദം മാത്രം, ആലിപ്പഴം പെറുക്കാൻ, ഓലതുമ്പത്തിരുന്നൂയലാടും, പൂങ്കാറ്റിനോടും, മാമാങ്കം പലകുറി കൊണ്ടാടി ആയിരം കണ്ണുമായ് ,പഴം തമിഴ് പാട്ടിഴയും, പാവാട ബേണം . എഴുതിയാൽ തീരാത്ത ഹിറ്റ്കൾ. ബിച്ചുവേട്ടാ അനശ്വരങ്ങളായ ഈ മനോഹര ഗാനങ്ങളിലൂടെ ഞങ്ങൾ മലയാളികൾ എന്നും അങ്ങയെ നിറഞ്ഞ സ്‌നേഹബഹുമാനത്തോടെ സ്മരിക്കും ആദരാജ്ഞലികൾ പ്രണാമം.

Actor manoj k jayan words about bichu thirumala

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES