Latest News

അച്ഛനെ പേര് ഒരിക്കൽ ഉപയോ​ഗിച്ച് ആപ്പിലായിട്ടുണ്ട്; അച്ഛൻ സപ്പോർ‌ട്ട് ചെയ്തില്ല; തുറന്ന് പറഞ്ഞ് നിരഞ്ജ് മണിയൻപിള്ള രാജു

Malayalilife
അച്ഛനെ പേര് ഒരിക്കൽ ഉപയോ​ഗിച്ച് ആപ്പിലായിട്ടുണ്ട്; അച്ഛൻ സപ്പോർ‌ട്ട് ചെയ്തില്ല; തുറന്ന് പറഞ്ഞ്  നിരഞ്ജ് മണിയൻപിള്ള രാജു

ലയാള സിനിമ പ്രേമികക്ക് ഇടയിൽ എന്നും നല്ല ഒരു റോളുകൾ താരപുത്രന്മാർക്ക് കിട്ടാറുണ്ട്.  അത്തരത്തിൽ അച്ഛന്റെ പാത പിന്തുടർന്ന് മണിയൻപിള്ള രാജുവിന്റെ ഇളയമകൻ നിഞ്ജൻ സിനിമയിലേക്ക് ചുവട് വച്ച് കസീഞ്ഞിട്ടുമുണ്ട്. ബ്ലാക്ക് ബട്ടർഫ്ലൈ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് സിനിമയിലേക്ക് എത്തിയത്. ആറോളം സിനിമകൾ പൂർത്തിയാക്കിയ നിരഞ്ജിന്റെ ഏറ്റവും പുതിയ സിനിമ ഒരു താത്വിക അവലോകനമാണ്. എന്നാൽ ഇപ്പോൾ സിനിമയിലേക്ക് എത്തിയതിനെ കുറിച്ചും താത്വിക അവലോകനത്തിലെ കഥാപാത്രത്തെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് ഇപ്പോൾ നിരഞ്ജ്.

എന്റെ കഥാപാത്രത്തെക്കാൾ സിനിമയുടെ കഥ ഇഷ്ടപ്പെട്ട കൊണ്ടാണ് ഞാൻ ഈ സിനിമ ചെയ്യാൻ തീരുമാനിച്ചത്. സാമകാലിക രാഷ്ട്രീം അറിയാവുന്ന ആളുകൾക്ക് എളുപ്പത്തിൽ മനസിലാവുന്ന കഥയാണ് സിനിമയുടേത്. അഖിൽ മാരാർ കഥ പറഞ്ഞപ്പോൾ തന്നെ എന്നെ ഒരുപാട് സ്വാധീനിച്ചു. സിനിമയും അഭിനയവും എനിക്ക് ഇഷ്ടമാണ്. സിനിമയിലേക്ക് എത്താനോ വേഷങ്ങൾ കിട്ടാനോ അച്ഛൻ എന്നെ സഹായിച്ചിട്ടില്ല. അച്ഛൻ ഒരു സിനിമയ്ക്ക് വേണ്ടി അഭിനേതാവിനെ തിരയുന്നുണ്ടെന്ന് അറിഞ്ഞാണ് ഞാൻ അച്ഛനോട് അഭിനയ മോഹം പറഞ്ഞത്. അപ്പോൾ അച്ഛൻ പറഞ്ഞ് നിന്നെക്കാൾ ഭം​ഗിയും കഴിവും ഉള്ളവർ അതിനുണ്ടെന്നാണ്. പിന്നെ ബ്ലാക്ക് ബട്ടർഫ്ലൈ ചെയ്യുന്ന സമയത്ത് ഒരു വൃത്തികെട്ട ആളെയാണ് വേണ്ടി വന്നതെന്ന് തോന്നുന്നു. അതായിരിക്കാം എന്നെ വിളിച്ചതും അഭിനയിപ്പിച്ചതും. ഞാൻ അച്ഛന്റെ സിനിമയിൽ അഭിനയിക്കുമ്പോൾ എല്ലാവരുടേയും വിചാരം അച്ഛന്റെ പിന്തുണയുണ്ടെന്നാണ് എന്നാൽ അങ്ങനൊന്ന് ഇന്നേവരെ ലഭിച്ചിട്ടില്ല. അച്ഛന് എന്നെ നായകനാക്കണം എന്നൊന്നുമില്ല.

അച്ഛനെ പേര് ഒരിക്കൽ ഉപയോ​ഗിച്ച് ആപ്പിലായിട്ടുണ്ട്. ഒരിക്കൽ വണ്ടി ഓടിക്കുമ്പോൾ ഓവർ സ്പീഡാണെന്ന് പറഞ്ഞ് പൊലീസ് പിടിച്ചു. അദ്ദേഹം എന്നോട് അതിന്റെ ദൂഷ്യ വശങ്ങൾ പറഞ്ഞ് കൊണ്ടിരിക്കുമ്പോൾ ഞാൻ അദ്ദേഹത്തോട് മണിയൻ പിള്ള രാജുവിന്റെ മകനാണെന്ന് പറഞ്ഞു. അതുകേട്ട് ചിരിച്ച ഓഫീസർ പെറ്റി എഴുതി കാശും വാങ്ങിയിട്ട് പറഞ്ഞയച്ചു. ​ഗോകുൽ സുരേഷാണ് സിനിമയിൽ ഏറ്റവും അടുത്ത സുഹൃത്ത്. അവനുമായുള്ള സൗഹൃദം ചെറുപ്പത്തിൽ തുടങ്ങിയതാണ്. അവൻ എന്നോട് ഒരുപാട് അടികൂടുമായിരുന്നു. ആ സൗഹൃദം ഇപ്പോഴും ഉണ്ട്.

Actor maniyanpilla raju son words goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES