Latest News

കോവിഡ് ബാധയെ തുടർന്ന് നടൻ മണിയൻപിള്ള രാജുവിന് ശബ്ദം നഷ്‌ടമായി; ഒടുവിൽ ന്യുമോണിയയും; അനുഭവം പങ്കുവച്ച് താരം

Malayalilife
കോവിഡ് ബാധയെ തുടർന്ന് നടൻ മണിയൻപിള്ള രാജുവിന് ശബ്ദം നഷ്‌ടമായി; ഒടുവിൽ   ന്യുമോണിയയും; അനുഭവം  പങ്കുവച്ച്  താരം

ലയാളചലച്ചിത്രരംഗത്തെ അഭിനേതാവും നിർമാതാവുമാണ് മണിയൻപിള്ള രാജു. 1975-ൽ പുറത്തിറങ്ങിയ ശ്രീകുമാരൻ തമ്പിയുടെ മോഹിനിയാട്ടമാണ് ആദ്യ ചലച്ചിത്രം. 1981-ൽ ബാലചന്ദ്രമേനോൻ സം‌വിധാനം ചെയ്ത മണിയൻപിള്ള അഥവാ മണിയൻപിള്ളയാണ് രാജു നായകനായി അഭിനയിച്ച ആദ്യ ചിത്രം. ഹാസ്യ കഥാപാത്രങ്ങളെ മികവുറ്റതാക്കിക്കൊണ്ടാണ് രാജു മലയാള സിനിമയിൽ ഇടം ഉറപ്പിച്ചത്. എന്നാൽ  അടുത്തിടെയാണ് താരത്തിന്റെ കോവിഡ് പിടിപെടുന്നത്. കോവിഡ് സ്ഥിരീകരിച്ചതോടെ താരത്തെ  ആശുപത്രിയിലേക്ക് മാറ്റുകയാണ് ഉണ്ടായത്. പിന്നീട് 18 ദിവസങ്ങളോളം നീണ്ട ആശുപത്രി വാസമായിരുന്നു താരത്തിന് ഉണ്ടായിരുന്നത്. ജീവിതത്തിലെ അതീവ പ്രതിസന്ധിഘട്ടത്തിലൂടെയാണ് കോവിഡിന് പിന്നാലെ ന്യുമോണിയ കൂടി ബാധിച്ച്‌ ഈ ദിനങ്ങളില്‍ രാജു കടന്നുപോയത്. താരത്തിന്  ശബ്ദവും രോഗത്തിന്‍റെ ഒരുഘട്ടത്തില്‍ നഷ്ടമായിരുന്നു. 

ആദ്യം ആശുപത്രിയില്‍ കോവിഡ് സ്ഥിരീകരിച്ച്‌  പ്രവേശിച്ച്‌ ഡിസ്ചാര്‍ജ് ആയെങ്കിലും പിന്നീട് ന്യൂമോണിയ ബാധിച്ചതോടെയാണ് മറ്റൊരു ആശുപത്രിയിലേക്ക് രാജുവിനെ  പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാര്‍ രോഗം മാറുന്നതോടെ ശബ്ദം തിരികെ കിട്ടുമെന്ന് താരത്തെ  ആശ്വാസിപ്പിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ച്‌ 25നാണ് രാജു  18 ദിവസത്തെ ആശുപത്രിവാസത്തിനൊടുവില്‍ രോഗമുക്തനായി വീട്ടിലേക്ക് മടങ്ങിയത്. നിലവില്‍ വീട്ടില്‍ വിശ്രമത്തിലാണ് താരം കഴിഞ്ഞ് പോരുന്നത്.  70% വരെ താരത്തിന് ശബ്ദം തിരിച്ചുകിട്ടി. 

 അതേസമയം താരം  വോട്ട് ചെയ്യാനും എത്തിയിരുന്നു.മാര്‍ച്ച്‌ 25നാണ് ഞാന്‍ കോവിഡ് നെഗറ്റീവായത്. ന്യൂമോണിയയും ബാധിച്ചിരുന്നു. നിലവില്‍ വിശ്രമത്തിലാണ് ആരോഗ്യം വീണ്ടെടുത്ത് വരുന്നതേയുള്ളു. വീണ്ടും വോട്ട് ചെയ്യാന്‍ ഇനിയും അഞ്ച് വര്‍ഷം കൂടി കാത്തിരിക്കേണ്ടി വരുമെന്നതിനാല്‍ ഈ തെരഞ്ഞെടുപ്പ് നഷ്ടപ്പെടുത്താന്‍ തോന്നിയില്ല  എന്നായിരുന്നു വോട്ട് രേഖപ്പെടുത്തിയ ശേഷം രാജു വ്യക്തമാക്കുകയും ചെയ്തു.

Actor maniyanpilla raju share covid experience

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES