കൈയില്‍ അഞ്ച് പൈസയില്ല; കയ്യിലിരുന്ന ആകെയുള്ള ആ പത്ത് രൂപ ഭക്ഷണം കഴിക്കാനായി എനിക്ക് തന്നു; കൊച്ചിന്‍ ഹനീഫയെക്കുറിച്ച് വെളിപ്പെടുത്തി മണിയന്‍പിള്ള രാജു

Malayalilife
topbanner
കൈയില്‍ അഞ്ച് പൈസയില്ല; കയ്യിലിരുന്ന ആകെയുള്ള ആ പത്ത് രൂപ ഭക്ഷണം കഴിക്കാനായി എനിക്ക് തന്നു; കൊച്ചിന്‍ ഹനീഫയെക്കുറിച്ച് വെളിപ്പെടുത്തി  മണിയന്‍പിള്ള രാജു

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് മണിയൻപിള്ള രാജു. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ നടന്‍ കൊച്ചിന്‍ ഹനീഫയുമായുണ്ടായിരുന്ന തന്റെ സൗഹൃദത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം.  മണിയന്‍പിള്ള കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കൈയ്യില്‍ കാശ് ഇല്ലാത്തപ്പോള്‍ പോലും തനിക്ക് ഭക്ഷണം കഴിക്കാനായി ഹനീഫ കാശ് തന്നതിനെ കുറിച്ചാണ് വ്യക്തമാക്കിയിരിക്കുന്നത്.

ചാന്‍സ് അന്വേഷിച്ച് ലോഡ്ജില്‍ താമസിക്കുന്ന കാലത്തെ സംഭവമാണ് താരം പങ്കുവച്ചിരിക്കുന്നത്. ആ സമയത്ത് അപ്പുറത്തെ മുറിയില്‍ ഹനീഫയുണ്ട്. അന്ന് പൈസ ഇല്ലാത്തു കൊണ്ട് ഭക്ഷണം കഴിക്കാന്‍ ചന്ദ്രമോഹന്‍ ഹോട്ടലില്‍ തമ്പി കണ്ണന്താനം അക്കൗണ്ടുണ്ടാക്കി തന്നിരുന്നു.
ഒരിക്കല്‍ തനിക്ക് അക്കൗണ്ടുണ്ടായിരുന്ന ചന്ദ്രമോഹന്‍ ഹോട്ടല്‍ അടച്ചിട്ട സമയം വന്നു. കൈയില്‍ അഞ്ച് പൈസയില്ല. വിശപ്പും സഹിക്കാന്‍ വയ്യ. ഹനീഫയുടെ അടുത്ത് ചെന്ന് ചോദിച്ചു, ‘ഹനീഫാ എന്തെങ്കിലും പൈസയുണ്ടോ ഭക്ഷണം കഴിക്കാനാണെന്ന്’.

ഫനീഫ ഒരു ഖുര്‍ആന്റെ അകത്ത് നിന്ന് 10 രൂപ എടുത്ത് തന്നു. താന്‍ പോയി ഭക്ഷണം കഴിച്ച് വന്നു. ഉച്ചഭക്ഷണം കഴിച്ച് തിരിച്ച് വന്നപ്പൊഴും ഹനീഫ അവിടെയുണ്ട്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോകുന്നില്ലേ എന്ന് ഹനീഫയോട് ചോദിച്ചു. ഇന്നെന്തോ സുഖമില്ല, കഴിക്കുന്നില്ല എന്ന് പറഞ്ഞു.

വൈകുന്നേരം കണ്ടപ്പോഴും ചോദിച്ചു, ഒന്നും കഴിച്ചില്ലേന്ന്. ”ഇല്ലെടാ, എന്റേല്‍ അവസാനം ഉണ്ടായിരുന്ന 10 രൂപയാണ് ഞാന്‍ തനിക്ക് എടുത്ത് തന്നത്” എന്നാണ് അന്ന് ഹനീഫ പറഞ്ഞത്. അങ്ങനെയൊരാള്‍ മരിക്കുമ്പോള്‍ കരയാതിരിക്കാനാവുമോ എന്നും മണിയന്‍പിള്ള രാജു ചോദിക്കുന്നു.

Actor maniyanpilla raju reveals about kochin haneefa

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES