കെ.പി.എ.സി.-യുടെ നാടകങ്ങളിലൂടെ മലയാള സിനിമ മേഖലയിൽ ചുവട് വച്ച താരം കെപിഎസി ലളിതയുടെ ഓർമ്മയ്ക്ക് മുന്നിൽ ആദരാഞ്ജലികളുമായി നിരവധി താരങ്ങളാണ് ഇപ്പോൾ എത്തുന്നത്. അസുഖത്തെ തുടർന്ന് ചികിത്സ പുരോഗമിക്കുന്നതിനിടെ തൃപ്പൂണിത്തറയിലെ വീട്ടിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. എന്നാൽ ഇപ്പോൾ താരത്തിന്റെ വിയോഗത്തിൽ നടൻ മമ്മൂട്ടിയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ജീവിതത്തിൽ വളരെ വളരെ പ്രിയപ്പെട്ട ഒരാളെയാണ് നഷ്ടമായതെന്ന് മമ്മൂട്ടി. കെപിഎസി ലളിതയുടെ വിയോഗത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു , വിട്ടു പോകാത്ത ഓർമ്മകളോടെ ആദരപൂർവം.’–മമ്മൂട്ടി കുറിച്ചു.
കോട്ടയം കുഞ്ഞച്ചൻ, കനൽക്കാറ്റ്, അമരം, ലൗഡ്സ്പീക്കർ, നസ്രാണി, ഉട്യോപ്പയിലെ രാജാവ്, ബെസ്റ്റ് ആക്ടർ തുടങ്ങി മമ്മൂട്ടിക്കൊപ്പം നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ച നടിയായിരുന്നു കെപിഎസി ലളിത. പ്രശസ്ത ചിത്രമായ മതിലുകളിൽ നാരായണി എന്ന കഥാപാത്രത്തിന്റെ ശബ്ദസാനിധ്യമായി മമ്മൂട്ടിക്കൊപ്പമെത്തി. അമൽ നീരദ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ഭീഷ്മ പർവം കെപിഎസി ലളിതയുടെ അവസാന ചിത്രങ്ങളിലൊന്നാണ്.
കെ.പി.എ.സി.-യുടെ നാടകങ്ങളിലൂടെ മലയാള സിനിമ മേഖലയിൽ ചുവട് വച്ച താരമാണ് കെപിഎസി ലളിത. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തിരുന്നു. മലയാളത്തിന്റെ മഹാ സംവിധായകനായ ഭരതന്‍ ആണ് താരത്തിന്റെ ഭർത്താവ്. താരത്തിന്റെ യഥാർത്ഥ പേര്-മഹേശ്വരി അമ്മ എന്നാണ്. കെ.പി.എ.സി.-യുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. 1969ൽ പുറത്തിറങ്ങിയ കെ.എസ് സേതുമാധവന്റെ കൂട്ടുകുടുംബം ആണ് കെപിഎസി ലളിതയുടെ ആദ്യ ചിത്രം. 500 ലധികം സിനിമകളുടെ ഭാഗമായി കഴിഞ്ഞു കെപിഎസി ലളിത. അന്തരിച്ച സംവിധായകൻ ഭരതനെയാണ് കെപിഎസി ലളിത വിവാഹം ചെയ്തത്.