മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറാണ് മമ്മൂട്ടി. മോഹന്‍ലാലിനെ അപേക്ഷിച്ച് പൊതുവേ ഗൗരവക്കാരനായിട്ടാണ് മമ്മൂട്ടി അറിയപ്പെടുന്നത്. മോഹന്‍ലാല്‍ എല്ലാവരോടും സൗമ്യനായി ചിരിച്ച് കളിച്ച് ഇടപെടുമ്പോള്‍ മമ്മൂട്ടി എല്ലാവരെയും അകലത്തില്‍ നിര്‍ത്താറാണ് പതിവ്. എന്നാല്‍ കാണുംപോലെയല്ല മമ്മൂട്ടി എന്നാണ് അടുപ്പക്കാര്‍ പറയുന്നത്. കാണുമ്പോഴുള്ള ഗൗരവം മാത്രമേയുള്ളൂവെന്നും പാവത്താനായ ആളാണ് അദ്ദേഹമെന്നുമാണ് ഇവര്‍ പറയാറുള്ളത്്. സാധാരണക്കാരനായ ഒരു മനുഷ്യന്‍ തന്നിലുമുണ്ടെന്ന് അദ്ദേഹം നിരവധി തവണ തെളിയിച്ചിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ രാഷ്ട്രീയ നിലപാടുകൾ തനിക്ക് ഉണ്ട് എങ്കിലും മത്സരത്തിന് താൻ ഇല്ല എന്ന് തുറന്ന് പറയുകയാണ് താരം.
ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി നായകനാകുന്ന ചിത്രം പ്രീസ്റ്റിന്റെ റിലീസ് വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ എത്തിയപ്പോള്‍ ആയിരുന്നു നടൻ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. കൃത്യമായ രാഷ്ട്രീയം ഉള്ള ഒരാളാണ് താന്‍, പക്ഷേ മത്സരരംഗത്ത് ഇല്ല. ഇതുവരെ ആരും മത്സരിക്കാനും ആവശ്യപ്പെട്ടിട്ടില്ല. തന്റെ ഏറ്റവും വലിയ രാഷ്ട്രീയം തൊഴില്‍ തന്നെയാണെന്നും മമ്മൂട്ടി തുറന്ന് പറഞ്ഞിരിക്കുകയാണ്.
വരുന്ന വ്യാഴാഴ്ച തിയറ്ററുകളിൽ മെഗാസ്റ്റാർ മ്മൂട്ടിയും ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും മുഖ്യവേഷത്തിലെത്തുന്ന പ്രീസ്റ്റ് എത്തുന്നതാണ്. ഇതാദ്യമായാണ് ഒരു മമ്മൂട്ടി ചിത്രം ഒന്നര വര്‍ഷത്തിനു ശേഷം തിയറ്ററില്‍ എത്തുന്നത്. ഹൊറര്‍ ത്രില്ലെർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് നവാഗതനായ ജോഫിന്‍ ടി. ചാക്കോ ആണ് നിർവഹിക്കുന്നത്. ചിത്രം നിര്‍മിക്കുന്നത് ആന്റോ ജോസഫും ബി. ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ്.