Latest News

ഫോട്ടോഗ്രാഫുകളില്‍ ഓട്ടോഗ്രാഫ് നല്‍കിയിരുന്ന ഓര്‍മകളിലേക്കൊരു മടക്കം; ഓർമ്മകൾ പങ്കുവച്ച് ചാക്കോച്ചൻ

Malayalilife
ഫോട്ടോഗ്രാഫുകളില്‍ ഓട്ടോഗ്രാഫ് നല്‍കിയിരുന്ന ഓര്‍മകളിലേക്കൊരു മടക്കം; ഓർമ്മകൾ പങ്കുവച്ച് ചാക്കോച്ചൻ

ലയാള സിനിമ പ്രേമികളുടെ പ്രിയ ചോക്ലേറ്റ് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ. 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാളം സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിക്കുകയും ചെയ്തു. തുടർന്ന് നിരവധി ചിത്രങ്ങളാണ് താരത്തെ തേടി മലയാള സിനിമ മേഖലയിൽ നിന്നും എത്തിയത്. ചോക്ലേറ്റ് ഹീറോ കഥാപാത്രങ്ങള്‍ തുടരെ തുടരെ ചെയ്ത ഒരു താരം കൂടിയാണ് കുഞ്ചാക്കോ ബോബൻ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള ചിത്രങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്.

സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോൾ കുഞ്ചാക്കോ ബോബൻ പങ്കുവച്ച ചിത്രമാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നത്.
"ഫോട്ടോഗ്രാഫുകളില്‍ ഓട്ടോഗ്രാഫ് നല്‍കിയിരുന്ന ഓര്‍മകളിലേക്കൊരു മടക്കം. സെല്‍ഫികളുടെ ഈ കാലത്ത് ഇതെന്റെ ദിവസത്തെ സന്തോഷപൂര്‍ണമാക്കി," എന്ന് ആണ്  ചാക്കോച്ചന്‍ ഇൻസ്റാഗ്രാമിലൂടെ കുറിച്ചത്.

എന്നാൽ ചാക്കോച്ചന്റെ പോസ്റ്റിന് ചുവടെ ചാക്കോച്ചന്റെ ഫോട്ടോഗ്രാഫില്‍ ഓട്ടോഗ്രാഫ് ലഭിക്കാന്‍ ഭാഗ്യമുണ്ടായ ഒരു ആരാധികയാണ് താനെന്ന് പറഞ്ഞ് ഒരു കമന്റ് പോസ്റ്റിന് താഴെ വന്നിട്ടുണ്ട്. നിരവധി ആരാധകരാണ് മലയാളികളുടെ നിത്യഹരിത ചോക്ലേറ്റ് ഹീറോയ്ക്ക് സ്നേഹമറിയിച്ച്‌  എത്തിയത്.രണ്ടു പതിറ്റാണ്ട് മുന്‍പ്, ഒരുപാട് ആരാധികമാരുടെ മനസ്സിലേക്ക് കുഞ്ചാക്കോ ബോബന്‍ എന്ന ചോക്ക്‌ളേറ്റ് ഹീറോ കയറിവന്നത്.

Actor kunchako boban new post goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES