മലയാള ചലച്ചിത്ര പ്രേമികളുടെ പ്രിയ അഭിനേതാവാണ് പി.വി.ജഗദീഷ് കുമാർ എന്ന ജഗദീഷ്. അഭിനയത്തിൽ മാത്രമല്ല കഥ, തിരക്കഥ, സംഭാഷണം എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച അപൂർവ്വം പ്രതിഭകളിലൊരാളാണ്. ഇതുവരെ 12 സിനിമകൾക്ക് കഥ എഴുതുകയും 8 സിനിമകൾക്ക് തിരക്കഥ, സംഭാഷണം രചിയ്ക്കുകയും ചെയ്തു. ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ജഡ്ജായും സ്റ്റേജ് ഷോകളിൽ അവതാരകനായും ജഗദീഷ് ഇപ്പോഴും മിനിസ്ക്രീനിൽ സജീവമാണ്. എന്നാൽ ഇപ്പോൾ തന്റെ ഭാര്യ രമ ഒരിക്കലും പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ജഗദീഷ് ഇപ്പോള്‍.
തനിക്ക് എത്രത്തോളം പ്രശസ്തി നേടാനും, പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാനും ആഗ്രഹമുണ്ടോ, അത്രത്തോളം അതില്‍ നിന്ന് മുഖം തിരിഞ്ഞ് നടക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് രമ. സ്വകാര്യ ജീവിതത്തെ പരസ്യപ്പെടുത്താന്‍ രമ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്തെങ്കിലും സ്പഷ്യല്‍ അഡിഷന്റെ ഭാഗമായി ഏതെങ്കിലും മാഗസിന്‍സ് സമീപിച്ചാലും രമ തയ്യാറാവാത്തത് കാരണമാണ് അത്തരം ഫോട്ടോകള്‍ പോലും പുറത്ത് വരാത്തത്.
സോഷ്യല്‍ മീഡിയയില്‍ രമയുടെ ഫോട്ടോ പങ്കുവയ്ക്കുന്നതും ഇഷ്ടമല്ല. തങ്ങള്‍ രണ്ട് പേരും രണ്ട് എതിര്‍ ദിശയില്‍ സഞ്ചരിക്കുന്ന ആള്‍ക്കാരാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഇടയിലുള്ള യോജിപ്പാണ് തങ്ങളുടെ വിജയം. രമയെ കുറിച്ച് ചോദിച്ചാല്‍, തന്റെ രണ്ട് പെണ്‍കുട്ടികളും ഇന്ന് പഠിച്ച് ഡോക്ടേര്‍സ് ആയിട്ടുണ്ട് എങ്കില്‍ അതിന്റെ ഫുള്‍ ക്രഡിറ്റും അവള്‍ക്ക് ഉള്ളതാണ് എന്നാണ് ജഗദീഷ് പറയുന്നത്. പടം തരും പണം എന്ന ഷോയിലാണ് താരം സംസാരിച്ചത്. ഷോയുടെ അവതാരകനാണ് ജഗദീഷ്.