മലയാള ചലച്ചിത്ര നടനും സംവിധായകനുമാണ് ഹരിശ്രീ അശോകൻ. നൂറിലധികം മലയാള ചിത്രങ്ങളിൽ അശോകൻ അഭിനയിച്ചിട്ടുണ്ട്. ഹരിശ്രീ എന്ന ട്രൂപ്പിൽ മിമിക്രി ആർട്ടിസ്റ്റായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് കലാഭവനിൽ ജോലി ചെയ്തു, തുടർന്നായിരുന്നു സിനിമയിലേക്ക് ഉള്ള താരത്തിന്റെ വരവ്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ദിലീപ്-ഹരിശ്രീ അശോകന്‍ ടീമിലുളള സിനിമകള്‍ക്കെല്ലാം എപ്പോഴും ലഭിക്കാറുളളത്. എന്നാൽ ഇപ്പോൾ ദിലീപിനെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഞങ്ങള് തമ്മിലുളള കെമിസ്ട്രി കറക്ടാണ്. മിമിക്രിയില്‍ നിന്നും കിട്ടിയിട്ടുളള സംഭവമാണ്. ദിലീപിനെ മിമിക്രിയില്‍ വരുന്നതിന് മുന്‍പേ എനിക്ക് അറിയാം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരിചയപ്പെട്ടതാണ്. അപ്പോ പല പ്രാവശ്യവും വീട്ടില്‍ വന്നിട്ട് എന്റെ കൂടെ മിമിക്രി ചെയ്യണമെന്ന് അവന്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ ഞങ്ങള്‍ ഒരുമിച്ച് ഹരിശ്രീയില്‍ തുടങ്ങിയപ്പോഴുളള ബന്ധമാണ്.
പിന്നെ പ്രോഗ്രാമിലൊക്കെ ഭയങ്കര ആത്മാര്‍ത്ഥയുളള ഒരാളാണ്. അത് പിന്നെ സിനിമയിലും അതേപോലെ തന്നെയാണ്. ആത്മാര്‍ത്ഥമായിട്ട് ജോലി ചെയ്യുന്ന ഒരാളാണ് ദിലീപ്. പ്രോഗ്രാമുകളുടെ സമയത്തൊക്കെ കറക്ടായിരിക്കും. അവന് എല്ലാ പ്രോഗ്രാമിനും സമയത്ത് വരികയും, സമയത്ത് പ്രോഗ്രാം നടത്തുന്നതിലും അങ്ങനെ എല്ലാത്തിലും കൃത്യനിഷ്ടയുണ്ട്.
അതുപോലെ എന്ത് അവതരിപ്പിച്ചാലും അതിന് ഭംഗിയുണ്ടാവണം. ഇപ്പോ ഒരു പ്രോഗ്രാമിനൊക്കെ കുറെ റിഹേഴ്‌സല്‍ ഇടലുണ്ട് ദിലീപ്. ഒരു പ്രോഗ്രാം നന്നായാലും വീണ്ടും റിഹേഴ്‌സല്‍ ഇടും. അവന്‍ നയിക്കുന്ന പരിപാടികളെല്ലാം ഗംഭീരമാകണമെന്ന് അവന് നിര്‍ബന്ധമുണ്ട്. . അതേസമയം ദിലീപ്- ഹരിശ്രീ അശോകന്‍ കൂട്ടുകെട്ടില്‍ എഴുസുന്ദര രാത്രികളാണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ദിലീപിനൊപ്പം പ്രധാന വേഷത്തിലാണ് ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ നടന്‍ എത്തിയത്.