Latest News

ദിശയില്ലാത്ത ഞങ്ങളെ നയിക്കാന്‍ കാറ്റ് മാത്രമേയുള്ളു; കപ്പലിന്റെ ചിറകുകള്‍ എപ്പോഴും ഉയര്‍ന്ന് തന്നെ നില്‍ക്കുന്നു. നമ്മുടെ മാലാഖയ്‌ക്കൊപ്പം കൂട്ടില്‍ സുരക്ഷിതരായി നില്‍ക്കുകയാണ്; കുറിപ്പുമായി ദുൽഖർ സൽമാൻ

Malayalilife
ദിശയില്ലാത്ത ഞങ്ങളെ നയിക്കാന്‍ കാറ്റ് മാത്രമേയുള്ളു;  കപ്പലിന്റെ ചിറകുകള്‍ എപ്പോഴും ഉയര്‍ന്ന് തന്നെ നില്‍ക്കുന്നു. നമ്മുടെ മാലാഖയ്‌ക്കൊപ്പം കൂട്ടില്‍ സുരക്ഷിതരായി നില്‍ക്കുകയാണ്; കുറിപ്പുമായി ദുൽഖർ സൽമാൻ

മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളസിനിമയില്‍ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. സിനിമാ നടന്‍ എന്നതിലുപരി ഇപ്പോള്‍ നിര്‍മ്മാണമേഖലയിലും കൈവച്ചിരിക്കയാണ് ഡിക്യു.മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളസിനിമയില്‍ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. ദുല്‍ഖര്‍ സിനിമയിലേക്ക് എത്തും മുമ്പു തന്നെ വിവാഹിതനായിരുന്നു. അമലാണ് താരാട്ടിന്റെ ജീവിത സഖി.  ലവ് കം അറേഞ്ച്ഡ് ആയിരുന്നു താരത്തിന്റെ വിവാഹം. കഴിഞ്ഞ ദിവസമായിരുന്നു  ദുല്‍ഖര്‍ സല്‍മാന്റേയും ഭാര്യ അമാല്‍ സൂഫിയയുടേയും പത്താം വിവാഹവാര്‍ഷികമായിരുന്നു ഇന്നലെ.മനോഹരമായ കുറിപ്പിനൊപ്പമാണ് തങ്ങളുടെ ഒരു പതിറ്റാണ്ട് നീളുന്ന മനോഹരമായ യാത്രയെക്കുറിച്ച്‌ താരം പറഞ്ഞത്. 

ദുല്‍ഖറിന്റെ കുറിപ്പ്

'ഞങ്ങളുടെ ഒരു പതിറ്റാണ്ട്. ദിശയില്ലാത്ത ഞങ്ങളെ നയിക്കാന്‍ കാറ്റ് മാത്രമേയുള്ളു. പലപ്പോഴും നേരെ വരുന്ന തിരമാലകളെ മറികടന്ന് പോവുകയാണ്. പരസ്പരം മുറുകെ പിടിച്ച്‌ മുന്നേറുന്നു. ജീവിതം സൃഷ്ടിക്കുകയാണിവിടെ. അത് ഞങ്ങളുടെ ജീവിതമായി മാറുന്നു. വിവിധ തുറമുഖങ്ങളിലൂടെ ഒരുമിച്ചുള്ള യാത്ര ഇനിയും തുടരുകയാണ്. ഒപ്പം പുതിയ ഭൂമി കണ്ടെത്തുക, ഇനിയും ഒരുപാട് കാണാനുണ്ട്. ഒരു ദശാബ്ദത്തിന് ശേഷവും ഞങ്ങളുടെ കപ്പല്‍ കൂടുതല്‍ ശക്തരാണ്. കപ്പലിന്റെ ചിറകുകള്‍ എപ്പോഴും ഉയര്‍ന്ന് തന്നെ നില്‍ക്കുന്നു. നമ്മുടെ മാലാഖയ്‌ക്കൊപ്പം കൂട്ടില്‍ സുരക്ഷിതരായി നില്‍ക്കുകയാണ്.'-ദുല്‍ഖര്‍ കുറിച്ചു.

ദുല്‍ഖറിന്റെ കുറിപ്പ് വന്നിരിക്കുന്നത് അമാലിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു.  പ്രിയ ദമ്പതികൾക്ക്  നിരവധി താരങ്ങള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് രം​ഗത്തെത്തിയത്.  അമാലും ദുല്‍ഖറും 2011 ഡിസംബര്‍ 22 നായിരുന്നു വിവാഹിതരാവുന്നത്. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍ക്കിടെക്കാണ്. ഇരുവര്‍ക്കും നാല്‌ വയസ്സുള്ള ഒരു മകളുണ്ട്. മറിയം അമീറാ സല്‍മാന്‍.

Actor dulqar salmaan note in wedding anniversary

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES