അറുപത്തി എട്ടില്‍ നില്‍ക്കുമ്പോഴും മമ്മൂട്ടിയുടെ യുവത്വം അസൂയപ്പെടുത്തുന്നതാണ്. പലരും ആ സൗന്ദര്യ രസഹ്യം അന്വേഷിച്ച് പോയിട്ടുണ്ട്. ഭക്ഷണക്രമവും വ്യായാമവും മനസ്സിന്റെ ഉന്മേഷവുമാണെന്ന് പറഞ്ഞപ്പോള്‍ മടിയുള്ളവരാരും അത് കേള്‍ക്കാന്‍ തയ്യാറായില്ല. മമ്മൂട്ടി വിദേശത്ത് പോയി ചുളിവുകള്‍ മാറ്റാന്‍ ശസ്ത്രക്രിയ നടത്താറുണ്ടെന്ന് അസൂയക്കാര് പറഞ്ഞ് പരത്തിയിരുന്നു. ഇപ്പോഴിതാ മകന് ദുല്‍ഖര്‍ സല്‍മാനെ കുറിച്ചും അത്തരമൊരു വാര്‍ത്ത പ്രചരിയ്ക്കുന്നു.
സൗന്ദര്യത്തിന്റെ കാര്യത്തില്‍ ദുല്‍ഖര്‍ മമ്മൂട്ടിയുടെ മകന് തന്നെയാണ്. ആരും കൊതിച്ചു പോകുന്ന സൗന്ദര്യമാണ് ദുല്ഖറിനുള്ളതെന്ന് വിമര്‍ശകര്‍ പോലും പറയാറുണ്ട്. എന്നാലിപ്പോള്‍ ഞാന്‍ ചെറുപ്പത്തില്‍ സുന്ദരനല്ലായിരുന്നെന്ന് തുറന്നു പറയുകയാണ് താരം. സൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി കുറച്ച് കാശൊക്കെ ചിലവാക്കിയിട്ടുണ്ടെന്നും താരം പറയുന്നു.
ചിരിയിലൂടെയാണ് ദുല്‍ഖര്‍ പ്രേക്ഷകരെ മയക്കുന്നത്. ആ ചിരിക്ക് പിന്നിലെ രസകരമായ കഥ ഇങ്ങനെ.. ഒന്നാമതായി ചെറുപ്പത്തില്‍ പല്ല് ക്ലിപ്പ് ഇട്ട് നേരെയാക്കിയതാണ് രണ്ടാമത്തെ കാര്യം തന്റെ പൊങ്ങി നിന്ന പല്ല് പോയതുകൊണ്ടാണ്.
താനും മാമനും സ്ഥിരം ഇടി കൂടുന്ന ശീലമുണ്ടായിരുന്നു ഒരിക്കല്‍ ഇടി കൂടിയപ്പോള്‍ മാമന്റെ കൈ കൊണ്ട് എന്റെ പല്ല് പറിഞ്ഞുപോയി. അടി കഴിഞ്ഞ് മാമന് നോക്കിയപ്പോള്‍ വായില്‍ ചോര ഒലിപ്പിച്ചു കൊണ്ട് അയ്യോ എന്ന് വിളിക്കുന്ന തനെയാണ് കണ്ടത്, മാമന് ഒന്ന് പേടിച്ചു പക്ഷേ താന്‍ സന്തോഷം കൊണ്ട് കണ്ണാടിയില്‍ നോക്കി ഡാന്‍സ് കളിച്ചെന്നും കാരണം ആ വൃത്തികെട്ട പല്ല് എങ്ങനെയെങ്കിലും പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും ദുല്‍ഖര്‍ പറയുന്നു.
മെഗാസ്റ്റാറിന്റെ മകനായിട്ടും ആ പേര് ഉപയോഗിച്ചുകൊണ്ടല്ല ദുല്‍ഖര്‍ സിനിമയില്‍ എത്തിയത്. ഒരു കൂട്ടം പുതുമുഖങ്ങള്‍ക്കൊപ്പം സെക്കന്റ് ഷോ എന്ന ചിത്രത്തില്‍ തുടങ്ങി. സിനിമ മികച്ച വിജയം നേടി.സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ ദുല്‍ഖര്‍ വളരെ അധികം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട് തന്നെ വലിയ പരാജയങ്ങളൊന്നും സംഭവിച്ചില്ല.
മമ്മൂട്ടിയ്ക്ക് ഇതുവരെ ഒരേ ഒരു ചിത്രം മാത്രമേ 50 കോടി കടന്നുള്ളൂവെങ്കില്, ദുല്‍ഖറിന് മൂന്ന് ചിത്രങ്ങളുണ്ട്. ഓ കാതല്‍ കണ്മണി എന്ന ചിത്രത്തിലൂടെ ദുല്‍ഖറിന് മലയാളത്തിന് പുറത്തും ആരാധകരുണ്ടായി. മണിരത്നം സംവിധാനം ചെയ്ത ചിത്രം ഹിന്ദി സിനിമാ സെലിബ്രിറ്റികള്‍ക്കിടയിലും ചര്‍ച്ചയായിരുന്നു. ഡബ്ബിങ് ചിത്രങ്ങള്‍ തെലുങ്കിലും എത്തിയതോടെ അവിടെയും ദുല്‍ഖര്‍ സ്റ്റാറായി. അഭിനയം തുടങ്ങി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴേക്കും ദുല്‍ഖര്‍ സംസ്ഥാന പുരസ്കാരവും സ്വന്തമാക്കി.
ചാര്‍ലി എന്ന ചിത്രത്തിലൂടെയാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയെടുത്തത്. സിനിമയില്‍ അധികം ഗോസിപ്പും വിവാദങ്ങളും ഇല്ലാത്ത നടനാണ് ദുല്‍ഖര്‍. സിനിമയില്‍ എത്തുന്നതിന് മുന്‍പേ വിവാഹം ചെയ്തത് കൊണ്ട് പ്രണയ ഗോസിപ്പുകള്‍ ദുല്‍ഖറിനെ അധികം ബാധിച്ചിട്ടില്ല.