മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് അന്ധനാ ദേവൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു താരം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നതും. അടുത്തിടെയായിരുന്നു നടൻ രാഷ്ട്രീയ പാര്‍ട്ടിക്ക് തുടക്കം കുറിച്ചതും. എന്നാൽ ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചും, ബിജെപിയില്‍ എന്തുകൊണ്ട് ചേര്‍ന്ന് പ്രവര്‍ത്തിച്ചില്ല എന്നതിനെ കുറിച്ചും ഒരു ചാനല്‍ പരിപാടിയില്‍ കൂടി വെളിപ്പെടുത്തിയിരിക്കുകയാണ്.
അതേസമയം ബിജെപിയില്‍ ചേരുന്നില്ല എന്ന ചോദ്യത്തിന് തന്റെ പാര്‍ട്ടിയും അവരും തമ്മില്‍ ആശയപരമായ അന്തരമുണ്ടെന്നായിരുന്നു എന്നാണ് നടൻ തുറന്ന് പറഞ്ഞിരിക്കുന്നത്. ബിജെപിയിലേക്കുള്ള ക്ഷണം താന്‍ നിരസിച്ചു. അമിത് ഷായെ നേരില്‍ കണ്ടപ്പോള്‍ അദ്ദേഹം ക്ഷണിച്ചു. ഇല്ലാന്ന് ഞാന്‍ പറഞ്ഞു. അമിത്ഷായുടെ ക്ഷണം തിരസ്‌കരിച്ച ഒരാളാണ് ഞാന്‍. കോണ്‍ഗ്രസും എന്നെ ക്ഷണിച്ചു. അതും ഞാന്‍ നിരസിച്ചു.
നേരത്തെ സംസ്ഥാന സര്‍ക്കാരിനെതിരെ ദേവന്‍ രംഗത്ത് എത്തിയിരുന്നു. ഇടത് സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചു. സ്വര്‍ണക്കടത്ത് അടക്കമുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് മലയാാളികളുടെ ആത്മാഭിമാനത്തെ തകര്‍ത്തു എന്നും ദേവന്‍ പറഞ്ഞിരുന്നു. സ്വര്‍ണക്കടത്ത് അടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാന മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന സത്യം വേദനയോടെയാണ് മലയാളികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞത്. പിണറായി വിജയന്‍ കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കും. പിണറായി അധികാരമേറ്റപ്പോള്‍ ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ അദ്ദേഹം ആ വിശ്വാസം തകര്‍ത്തു. നിലവിലെ മുന്നണികള്‍ക്കുള്ള രാഷ്ട്രീയ ബദലാണ് പുതിയ പാര്‍ട്ടി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കില്ല. എന്നാല്‍ സമാന ചിന്താഗതിയുള്ള പ്രാദേശിക പൗരസമിതി സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണയും സഹായവും നല്‍കും. സംസ്ഥാനത്തെ മുന്നണികളില്‍ മാലിന്യ സംസ്‌കരണം അനിവാര്യമാണ്. പാര്‍ട്ടികളല്ല, അവയെ നയിക്കുന്ന നേതാക്കളാണ് പ്രശ്‌നം.നിലവിലെ രാഷ്ട്രീയ ജീര്‍ണതയാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ പ്രേരിപ്പിച്ചത്. ഒരു മുന്നണിയുമായും സഹകരിക്കാതെ ഒറ്റയ്ക്ക് സ്വന്തം ചിഹ്നത്തില്‍ മത്സരിക്കും എന്നും ദേവൻ വ്യക്തമാക്കി.