മലയാള സിനിമയിലെ സുന്ദരനായ വില്ലനാണ് ദേവന്‍. നായകനായും സ്വഭാവവേഷങ്ങളിലും എത്തിയെങ്കിലും വില്ലനായിട്ടാണ് ദേവനെ മലയാളികള്‍ക്ക് ഇഷ്ടം. അടുത്തിടെയാണ് തന്റെ രാഷ്ട്രീയമെന്താണെന്ന് ദേവന്‍ വ്യക്തമാക്കിയത്. എന്നാൽ ഇപ്പോൾ അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിനെ അനുസ്മരിച്ച് നടന്‍ ദേവന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. അകലെ ആണെങ്കിലും മനസ്സില്‍ എന്നും സജീവമായി തന്നെ ഉള്ള ചുരുക്കം സുഹൃത്തുക്കളില്‍ ഒരാള്‍.. പല സിനിമകളും കാണുമ്ബോള്‍ മനസ്സില്‍ ഓടിവരാറുണ്ട് ഡെന്നിസ്...ന്യൂ ഡല്‍ഹിക് ശേഷം ഇന്നുവരെ ഈ സിനിമയെ കവച്ചുവെക്കുന്ന ഒരു സിനിമ ഉണ്ടായിട്ടുണ്ടോന്നു സംശയം എന്നുമാണ് ദേവന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
ദേവന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്,
ഡെന്നിസ് ജോസഫ് ഇല്ലാതായിരിക്കുന്നു... മലയാളത്തിലെ പവര്‍ഫുള്‍ സിനിമകളുടെ തുടക്കക്കാരന്‍...അകലെ ആണെങ്കിലും മനസ്സില്‍ എന്നും സജീവമായി തന്നെ ഉള്ള ചുരുക്കം സുഹൃത്തുക്കളില്‍ ഒരാള്‍.. പല സിനിമകളും കാണുമ്ബോള്‍ മനസ്സില്‍ ഓടിവരാറുണ്ട് ഡെന്നിസ്...ന്യൂ ഡല്‍ഹിക് ശേഷം ഇന്നുവരെ ഈ സിനിമയെ കവച്ചുവെക്കുന്ന ഒരു സിനിമ ഉണ്ടായിട്ടുണ്ടോന്നു സംശയം...
ഡെന്നിസിന്റെ 4 സിനിമകള്‍ ചെയ്തിട്ടുണ്ട്....അതില്‍ 'ന്യൂ ഡല്‍ഹി ' എനിക്ക് പ്രിയപ്പെട്ടതാണ്... ഒരുപാടു കടപ്പാടുമുണ്ട് ജോഷിയേട്ടനോടും ഡെന്നിസിനോടും... അതിലെ ക്ലൈമാക്‌സ് അവസാനനിമിഷത്തില്‍ മാറ്റിയത് ഞാന്‍ ഓര്‍ക്കുന്നു... നായകന്‍ മമ്മുട്ടി വലിയ ഒരു സംഘട്ടണത്തിനോടുവില്‍ പ്രിന്റിംഗ് പ്രെസ്സിലേക്ക് എന്നെ വലിച്ചെറിയുന്നതാണ് ക്ലൈമാക്‌സ്..
സൂപ്പര്‍ സ്റ്റാര്‍ മമ്മുട്ടിയുടെ കൂടെ ഒരു സ്റ്റണ്ട് ചെയ്യാനുള്ള ത്രില്ലിലായിരുന്നു ഞാന്‍... സ്റ്റണ്ട് മാസ്റ്ററും ആര്‍ട്ടിസ്റ്റുകളും റെഡി... പെട്ടെന്ന് ജോഷിട്ടന്‍ വന്നു 'മാസ്റ്റര്‍ ആന്‍ഡ് ആര്‍ട്ടിസ്‌റ്‌സ് പാക്ക് അപ്പ് പറയുന്നു... സ്റ്റണ്ട് വേണ്ട ' എന്ന് പറയുന്നു.. ഞാന്‍ നിരാശനായി.. പക്ഷെ പടം കണ്ടവര്‍ക്ക് അറിയാം ആ twist എത്രത്തോളം ആ സിനിമയെ വിജയിപ്പിച്ചു എന്ന്...ജോഷിയേട്ടന്റെയും ഡെന്നിസിന്റെയും മനസ്സിലുണ്ടായ മാറ്റം... അന്നേവരെ സിനിമയിലെ ക്ലൈമാക്‌സ് സങ്കല്പത്തെ മാറ്റിയെഴുതിയ മാറ്റമായിരുന്നു അത്...
വല്ലപ്പോളും കാണുമ്ബോള്‍ ഡെന്നിസ് പറയാറുണ്ട് ' താന്‍ വാടോ, വീട്ടിലേക്കു '... ഒരിക്കലും കഴിഞ്ഞില്ല... മലയാള സിനിമയിലെ എക്കാലത്തെയും ശക്തനായ ഒരു മനുഷ്യനായിരുന്നു ഈ കലാകാരന്‍. കാലം കൈകളിലെന്തി നടന്ന മഹാനായ കലാകാരന്‍... നമുക്ക് മമ്മുട്ടിയെയും മോഹന്‍ലാലിനെയും സമ്മാനിച്ച കലാകാരന്‍...ആ നല്ല കലാകാരന്റെ ഓര്‍മ്മക്ക് മുന്‍പില്‍ നമസ്‌കരിക്കുന്നു. ആദരവോടെ.
ദേവന്‍ ശ്രീനിവാസന്‍...