Latest News

എനിക്ക് സ്വന്തം ചേട്ടനെപ്പോലെയാണ് ദിലീപേട്ടൻ;അദ്ദേഹം അങ്ങനെ ചെയ്യില്ല എന്നാണ് എന്റെ വിശ്വാസം: ധർമ്മജൻ

Malayalilife
എനിക്ക് സ്വന്തം ചേട്ടനെപ്പോലെയാണ് ദിലീപേട്ടൻ;അദ്ദേഹം അങ്ങനെ ചെയ്യില്ല എന്നാണ് എന്റെ വിശ്വാസം: ധർമ്മജൻ

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ധര്മജ ബോൾഗാട്ടി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് നിരപരാധിയാണെന്നാണ് തന്റെ വിശ്വാസമെന്ന് ധർമ്മജൻ തുറന്ന് പറയുകയാണ്. സ്വന്തം ചേട്ടനെ പോലയൊണ് അദ്ദേഹം. തന്നെ സിനിമയിലേക്ക് കൊണ്ട് വന്ന വ്യക്തിയാണ്. ആര് എന്തൊക്കെ പറഞ്ഞാലും ദിലീപേട്ടൻ അത് ചെയ്തിട്ടില്ലെന്നാണ് തന്റെ വിശ്വാസമെന്നും ധർമ്മജൻ വെളിപ്പെടുത്തുകയാണ്. 

‘എനിക്ക് സ്വന്തം ചേട്ടനെപ്പോലെയാണ് ദിലീപേട്ടൻ. എന്നെ സിനിമയിൽ കൊണ്ടുവന്ന ആളാണ്. അദ്ദേഹം അങ്ങനെ ചെയ്യില്ല എന്നാണ് എന്റെ വിശ്വാസം. ‘ദിലീപിനെ വിട്ടു കേട്ടോടാ’ എന്ന് നാദിർഷ ഇക്ക വിളിച്ചു പറയുമ്പോൾ ഞാൻ വീട്ടിൽ പെയിന്റ് ചെയ്തുകൊണ്ട് നിൽക്കുകയാണ്. ഇങ്ങനെ കേട്ടതും വീട്ടിൽ നിൽക്കുന്ന വേഷത്തിൽ അപ്പോൾ തന്നെ വണ്ടിയെടുത്ത് പോയി അദ്ദേഹത്തെ കണ്ടു. 

ആ സമയത്ത് രണ്ടെണ്ണം അടിച്ചിട്ടും ഉണ്ടായിരുന്നു. പെട്ടന്ന് അദ്ദേഹത്തെ കണ്ടപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല. അങ്ങനെ ചെയ്യേണ്ടായിരുന്നു എന്നൊന്നും പിന്നീട് തോന്നിയിട്ടില്ല. തിരഞ്ഞെടുപ്പ് കാലത്ത് എനിക്കെതിരെ അത് ഉപയോഗിച്ചിട്ടുണ്ടാകാം. മൊബൈലിൽ വരുന്ന അധികം മെസ്സേജുകൾ ഒന്നും ഞാൻ നോക്കാറില്ല. ആര് എന്ത് പറഞ്ഞാലും അങ്ങനെ ദിലീപേട്ടൻ ചെയ്യില്ല എന്നുതന്നെയാണ് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നത്.’

Actor darmajan bolgatti words about dileep

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES