Latest News

നടന്‍ സിദ്ധിഖിന്റെ മകന്‍ റാഷിന്‍ അന്തരിച്ചു; മൂത്ത മകന്റെ വേര്‍പാട്  ശ്വാസതടസത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ; സംസ്‌കാരം ഇന്ന്

Malayalilife
 നടന്‍ സിദ്ധിഖിന്റെ മകന്‍ റാഷിന്‍ അന്തരിച്ചു; മൂത്ത മകന്റെ വേര്‍പാട്  ശ്വാസതടസത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ; സംസ്‌കാരം ഇന്ന്

ടന്‍ സിദ്ധിഖിന്റെ മൂത്ത മകന്‍ റാഷിന്‍ അന്തരിച്ചു. 37 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ശ്വാസതടസത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഏറെ നാളായി രോഗബാധിതനായിരുന്ന സാപ്പി എന്ന് വിളിപ്പേരുള്ള റാഷിന്റെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം സിദ്ദീഖ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു. 

നടന്‍ ഷഹീന്‍ സിദ്ധിഖ് സഹോദരനാണ്. ഒരു സഹോദരിയുമുണ്ട്.  കഴിഞ്ഞ നവംബറില്‍ റാഷിന്റെ ജന്മദിനം കുടുംബം ആഘോഷമാക്കിയിരുന്നു. ഭിന്നശേഷിക്കാരനായ റാഷിന് കുടുംബം പ്രത്യേകം പരിചരണം നല്‍കിയിരുന്നു. റാഷിന്റെ മാതാവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടിരുന്നു.

ഖബറടക്കം വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് പടമുകള്‍ ജുമാ മസ്ജിദില്‍ നടക്കും

Actor Siddiques son passes away

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES