നടനായും അവതാരകനായും രാഷ്ട്രീയക്കാരനായും ഒക്കെ മലയാളികള്‍ക്ക് പകരം വയ്ക്കാനാകാത്ത പേരാണ് സുരേഷ് ഗോപിയുടേത്. നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് സുരേഷ് ഗോപി. പോലീസ് ഓഫീസറായും ഐഎഎസ്സുകാരനായും ഗുണ്ടയായും പത്രപ്രവര്‍ത്തകനായുമൊക്കെ നിരവധി റോളുകളിലാണ് താരം തിളങ്ങിയത്. എന്നാൽ ഇന്ന് താരത്തിന്റെ പ്രിയ പത്നി രാധികയുടെ പിറന്നാൾ ദിനമാണ്.
ഭാര്യ രാധികയ്ക്ക് പിറന്നാള്‍ ആശംസകളുമായി താരം ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്. എപ്പോഴും എന്റെ ഹൃദയത്തിലെ സ്പന്ദനവും ജീവിതത്തിലെ ഏറ്റവും മികച്ച സമ്മാനവും. ജന്മദിനാശംസകള്‍ രാധിക, സ്‌നേഹം മാത്രം എന്നുമാണ് രാധികയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് സുരേഷ് ഗോപി സോഷ്യല്‍ മീഡിയകളില്‍ കുറിച്ചു. സോഷ്യല്‍ മീഡിയകളില്‍ രാധികയുടെ പിറന്നാള്‍ കേക്ക് മുറിക്കുന്നതിന്റെ വീഡിയോയും വൈറല്‍ ആണ്. മകന്‍ ഗോകുല്‍ സുരേഷും വീഡിയോയിലുണ്ട്.
1 998ലാണ് സുരേഷ് ഗോപിയും രാധികയും വിവാഹിതരായത്. ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്‌നി സുരേഷ്, മാധവ് സുരേഷ്, ലക്ഷ്മി എന്നിവര്‍ മക്കളാണ്. നിലവിൽ രാഷ്ട്രീയത്തിൽ സജീവമായ താരം പുതിയതായി ഒരു ചിത്രത്തിലും അഭിനയിക്കുന്നുണ്ട്.