മലയാള സിനിമയുടെ രാജാവാണ് നടൻ മോഹൻലാൽ.നിമിഷാർഥം കൊണ്ട് തന്നെ ശൗര്യമേറിയ കാളക്കൂറ്റനായും ലാസ്യഭാവമുള്ള മാൻകിടാവായും വേഷപ്പകർച്ച സാധ്യമാകുന്ന അഭിനയത്തിന്‍റെ ഒടിവിദ്യക്കാരനാണ് മലയാളത്തിൻെറ താരരാജാവായ നടൻ മോഹൻലാൽ. എന്നാൽ ഇപ്പോൾ റിലീസ് സംബന്ധിച്ച നീണ്ട ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രം തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ റിലീസ് തിയതി അടുത്തിരിക്കെ മരക്കാറിന് വേണ്ടി നടത്തിയ കാത്തിരിപ്പിനെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും എല്ലാം തന്നെ പ്രതികരിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് താരം.സിനിമയുടെ റിലീസിങ്ങ് സംബന്ധിച്ച് ഇവിടെ ബഹളമുണ്ടാക്കിയവര്‍ സിനിമയെക്കുറിച്ച് അറിയാത്തവരാണെന്നും സിനിമ വ്യവസായം മാത്രമല്ല എന്നാല്‍ . വ്യവസായവും കൂടിയാണ് എന്നാണ് താന്‍ മനസിലാക്കിയതെന്നുമാണ് മോഹന്‍ലാല്‍ വെളിപ്പെടുത്തുന്നത്.
സിനിമ കാണുകയോ അതിനെക്കുറിച്ച് എന്തെങ്കിലും അറിയുകയോ ചെയ്യുന്നവരല്ല ഈ ബഹളംവെച്ചവര്‍ എന്നതാണ് കൗതുകകരമായ കാര്യം. മോഹന്‍ലാല്‍ ബിസിനസുകാരനാണ്, എന്നായിരുന്നു ഏറ്റവും വലിയ ആക്ഷേപം. സിനിമ വ്യവസായം മാത്രമല്ല, എന്നാല്‍ വ്യവസായവും കൂടിയാണ് എന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്. സിനിമയ്ക്ക് വേണ്ടിയുള്ള സമര്‍പ്പണം അറിയാവുന്നതിനാല്‍ ആരോപണങ്ങള്‍ക്ക് മറുപടി പറയില്ലെന്നും ഈയാംപാറ്റ വിവാദങ്ങള്‍ക്ക് സ്ഥാനമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ” ഇത്തരമൊരു സിനിമ സൃഷ്ടിക്കാനുള്ള അധ്വാനവും സമര്‍പ്പണവും നന്നായി അറിയാവുന്നത് കൊണ്ട് എന്നെക്കുറിച്ചുള്ള ഒരാരോപണത്തിനും ഞാന്‍ മറുപടി പറഞ്ഞില്ല, പറയുകയുമില്ല.
ഈയാംപാറ്റ വിവാദങ്ങള്‍ക്ക് അവിടെ സ്ഥാനമില്ല. ഞാന്‍ എന്റെ അടുത്ത ജോലികളിലേക്ക് കടക്കുന്നു,” താരം കൂട്ടിച്ചേര്‍ത്തു. കുഞ്ഞാലിമരക്കാര്‍ ചെറിയ പ്രായം മുതല്‍ പ്രിയദര്‍ശന്റെ മനസിലുള്ള നായകനാണെന്നും മരക്കാരെപ്പറ്റി സിനിമ ചെയ്യണമെന്നത് വര്‍ഷങ്ങളായി തങ്ങള്‍ രണ്ടുപേരും ആഗ്രഹിച്ചിരുന്നതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. മരക്കാര്‍ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ബഡ്ജറ്റിന്റെ കാര്യത്തില്‍ ഉണ്ടായ പ്രതിസന്ധിയെക്കുറിച്ച് മോഹന്‍ലാല്‍ കുറിപ്പില്‍ തുറന്ന് പറയുന്നുണ്ട്.