ചെന്നൈയില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ നടന്‍ ദുല്‍ഖര്‍ സല്‍മാനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ ചര്‍ച്ചയാകുന്നു. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത വിവരം ദുല്‍ഖര്‍ തന്നെയായിരുന്നു ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചത്. എന്നാല്‍, ഇതിന് പിന്നാലെ താരം കേരളത്തെയും മലയാള സിനിമയെയും ഉപേക്ഷിച്ചോ എന്ന തരത്തിലുള്ള ചര്‍ച്ചകളാണ് എക്‌സ് (ട്വിറ്റര്‍) പോലുള്ള പ്ലാറ്റ്ഫോമുകളില്‍ സജീവമായത്.
വര്‍ഷങ്ങളായി ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ ദുല്‍ഖറിന് അവിടെയാണ് വോട്ടവകാശമുള്ളത്. എന്നാല്‍, തെലുങ്കിലും തമിഴിലും താരം സജീവമായതോടെ മലയാളത്തെ തഴയുകയാണെന്നാണ് ഒരു വിഭാഗം പ്രേക്ഷകരുടെ ആരോപണം. 'ദുല്‍ഖര്‍ ഒരു മല്ലു തമിഴനായി മാറി' എന്നും അതുകൊണ്ടാണ് കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതെന്നും ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ കുറിച്ചു.
തമിഴ്‌നാട്ടില്‍ വോട്ടിങിന് ആവേശം നടന്‍ അജിത് കുമാര്‍ ആദ്യം തന്നെ ബൂത്തില്‍ എത്തി വോട്ട് ചെയ്തു. നടിയും ബിജെപി നേതാവുമായ ഖുശ്ബു കുടുംബത്തിനൊപ്പം വോട്ട് രേഖപ്പെടുത്തി. ടിവികെ അധ്യക്ഷന്‍ വിജയ്, കമല്‍ ഹാസന്‍, രജനികാന്ത് എന്നിവരും വോട്ട് രേഖപ്പെടുത്തി.ചെന്നൈ സ്റ്റെല മേരീസ് കോളജിലെത്തിയാണ് നടന്‍ രജനികാന്ത് വോട്ട് ചെയ്തത്. ജയറാമും ഭാര്യ പാര്‍വ്വതിയും കാളിദാസും ഭാര്യയും ഒരുമിേെച്ചത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.