മലയാള സിനിമ പ്രേമികളുടെ പ്രിയ ചോക്ലേറ്റ് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ. 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാളം സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിക്കുകയും ചെയ്തു. തുടർന്ന് നിരവധി ചിത്രങ്ങളാണ് താരത്തെ തേടി മലയാള സിനിമ മേഖലയിൽ നിന്നും എത്തിയത്.
തന്റെ സിനിമ ജീവിതത്തില്‍ ഏറ്റവും ടെന്‍ഷനോടെ ചെയ്ത ചിത്രത്തെ കുറിച്ച് എല്ലാം തന്നെ ഇപ്പോൾ തുറന്ന് പറയുകയാണ് കുഞ്ചാക്കോ ബോബന്‍. ആ സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞു ലാല്‍ ജോസ് പറഞ്ഞ വാക്ക് ഈ സിനിമ പൊട്ടിയാല്‍ നിനക്ക് വീണ്ടും പഴയ പോലെ കാലിനിടയില്‍ ബൈക്കുമായി കറങ്ങേണ്ടി വരും എന്നായിരുന്നു എന്ന് താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞത്.
കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍ ഇങ്ങനെ,
ഞാന്‍ ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ അടിച്ചു അഭിനയിച്ച രണ്ടു സിനിമകള്‍ എന്ന് പറയുന്നത് ട്രാഫിക്കും, എല്‍സമ്മ എന്ന ആണ്‍കുട്ടിയുമാണ്. പ്രത്യേകിച്ച് എല്‍സമ്മ ലാലു ഇതുവരെ കാണാത്ത രീതിയില്‍ എന്നെ മോള്‍ഡ് ചെയ്യുന്നു. അത് ഏതു രീതിയില്‍ ആളുകള്‍ എടുക്കും എന്നതിനെക്കുറിച്ച് എനിക്ക് ഒരു പിടിത്തവും ഇല്ലായിരുന്നു. പൂര്‍ണമായും ലാലുവിനെ വിശ്വസിച്ചു ചെയ്ത സിനിമയാണ്, ലാലു പറയുകയും ചെയ്തു. ഈ സിനിമ കൊണ്ട് കൂടുതല്‍ ഗുണം കിട്ടാന്‍ പോകുന്നത് നിനക്കാണ് അല്ലെങ്കില്‍ ഏറ്റവും കൂടുതല്‍ ദോഷം വരാന്‍ പോകുന്നതും നിനക്ക് തന്നെയാണ്, ഇതിലെ പാലുണ്ണി എന്ന കഥാപാത്രം വിജയിക്കുകയാണെങ്കില്‍ ആക്ടര്‍ എന്ന നിലയ്ക്ക് നിനക്ക് ഒരു മൈലേജ് കിട്ടും. അല്ലെങ്കില്‍ നീ പഴയ പോലെ കാലിനിടയില്‍ ബൈക്കുമായി കറങ്ങേണ്ടി വരും എന്നാണ് ലാലു പറഞ്ഞത്. എന്തായാലും ഒരു നടന്‍ എന്ന നിലയില്‍ എന്റെ ഇമേജ് ബ്രേക്ക് ചെയ്ത കഥാപാത്രമായി പാലുണ്ണി മാറി എന്നതാണ് യാഥാര്‍ഥ്യം. അത് കൊണ്ട് സിനിമ എനിക്ക് വീണ്ടും ഭാഗ്യങ്ങള്‍ നല്‍കി