മലയാളികളുടെ പ്രിയങ്കരനായ താരമാണ് ധർമ്മജൻ ബോൾഗാട്ടി. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരത്തിന് പ്രേക്ഷക ഹൃദയം കീഴടക്കാൻ സാധിക്കുകയും ചെയ്തു. എന്നാൽ ഇതിനോടകം തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ധര്‍മജന്‍ മത്സരിച്ചേക്കുമെന്ന വാർത്ത എത്തിയിരുന്നു. മത്സരിക്കാനുള്ള സന്നദ്ധതയും നടൻ അറിയിച്ചു കഴിഞ്ഞു. ബാലുശ്ശേരിയില്‍ നടന്‍ മത്സരിച്ചേക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. എന്നാൽ ഇപ്പോള്‍ തനിക്ക് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ആരാധന തോന്നിയത് കെ കരുണാകരനോട് ആയിരുന്നു എന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.
ലീഡര്‍ പാര്‍ട്ടി വിട്ടപ്പോഴും അദ്ദേഹം തിരിച്ചെത്താനായി കാത്തിരുന്നു, കാരണം ലീഡറെക്കാള്‍ തനിക്കിഷ്ടം പാര്‍ട്ടിയോടായിരുന്നു. എന്നാല്‍ മത്സരിക്കാന്‍ ഒരു അവസരം പാര്‍ട്ടി നല്‍കുകയാണെങ്കില്‍ ബാലുശ്ശേരി അല്ല അത് കേരളത്തിലെ ഏത് മണ്ഡലത്തിലായാലും അവിടെ പോകുവാനും പാര്‍ട്ടിക്കുവേണ്ടി പോരാടുവാനും തയ്യാറാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നണി അധികാരത്തില്‍ വരുക എന്നത് തന്റെ വലിയ ആഗ്രഹമാണ്.
സിനിമയും, മിമിക്രിയും ഉപജീവനമാര്‍ഗമാണ്. എന്നാല്‍ രാഷ്ട്രീയം ഒരിക്കലും ഉപജീവനമാര്‍ഗ്ഗമല്ല. സുഹൃത്തുക്കള്‍ക്ക്, പരിചയക്കാര്‍ക്ക് അടുത്തുനില്‍ക്കുന്നവര്‍ക്ക് അറിയാം താന്‍ പൊതുരംഗങ്ങളില്‍ അത്യാവശ്യം സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നയാളാണെന്ന്. അതിനു പറ്റിയൊരു വലിയ പ്ലാറ്റ്‌ഫോം ആയിട്ടാണ് താന്‍ രാഷ്ട്രീയത്തെ കാണുന്നത്.
കോണ്‍ഗ്രസില്‍ ഒരുപാട് നേതാക്കളുണ്ട്, ജനപിന്തുണയുള്ള ഒരുപാട് നേതാക്കള്‍. എ ഐ സി സി യും, നേതാക്കളുടെ കമ്മിറ്റിയും, കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പ്രാദേശിക ഘടകങ്ങളുമായുള്ള ചര്‍ച്ച അങ്ങനെയൊക്കെയല്ലേ സ്ഥാനാര്‍ത്ഥിയുടെ പേരിലേക്കെത്തുന്നത്. അതുകൊണ്ടുതന്നെ ഞാന്‍ അങ്ങോട്ടു വിളിച്ചു ചോദിച്ചു വാങ്ങേണ്ടതല്ല സീറ്റ്. പാര്‍ട്ടി എന്നെ വിളിച്ച് എന്നോട് മത്സരിക്കാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഏത് സീറ്റിലാണെങ്കിലും മത്സരിക്കാം എന്നുള്ളതാണ് എന്നും ധർമജൻ വ്യക്തമാക്കി.