പൊലീസിനെ വയര്‍ലസിലൂടെ വട്ടം കറക്കിയ താരമിന്ന് ഉണക്കമീന്‍ വില്‍ക്കുന്ന തിരക്കില്‍; ഉപജീവനത്തിന് മാർഗ്ഗം കണ്ടെത്തി ആക്ഷന്‍ഹീറോ കോബ്ര രാജേഷ്

Malayalilife
 പൊലീസിനെ വയര്‍ലസിലൂടെ  വട്ടം കറക്കിയ  താരമിന്ന് ഉണക്കമീന്‍ വില്‍ക്കുന്ന തിരക്കില്‍; ഉപജീവനത്തിന് മാർഗ്ഗം കണ്ടെത്തി ആക്ഷന്‍ഹീറോ കോബ്ര രാജേഷ്

ലയാള സിനിമ പ്രേമികൾക്ക് നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച ഒരു ചിത്രമായിരുന്നു ആക്ഷന്‍ ഹീറോ ബിജു. അക്കൂട്ടത്തില്‍ പ്രേക്ഷകരുടെ ഇടയിലേക്ക് എത്തപ്പെട്ട താരമാണ് കോബ്ര.  മലയാള സിനിമ പ്രേക്ഷകരെ വയര്‍ലസ് മോഷ്ടിച്ച്‌ അതിലൂടെ പൊലീസുകാരെ മുഴുവന്‍ വട്ടം കറക്കിയ കോബ്ര ചിരിപ്പിച്ചതിന് കണക്കില്ല.  കലാരംഗത്ത് നാടകവും മിമിക്രിയുമായി സജീവനായിരുന്ന രാജേഷാണ് കോബ്രയായി സിനിമയിൽ  എത്തിയത്. ആദ്യ സിനിമയിലെ കഥാപാത്രം തന്നെ ഹിറ്റായതോടെയാൻ  കോബ്ര രാജേഷായി അദ്ദേഹം  മാറിയത്. കോബ്ര രാജേഷിന്റെ സിനിമ ജീവിതത്തെ എന്നാല്‍ ലോക്ക്ഡൗണ്‍  താല്‍ക്കാലികമായി ബ്രേക്ക് ഡൗണിലാക്കിയ അവസ്ഥയിലാണ്. ഉണക്കമീന്‍ കച്ചവടത്തിന് സിനിമ ഇല്ലാതായതോടെ ജീവിക്കാന്‍ വേണ്ടി ഇറങ്ങിയിരിക്കുകയാണ് ഇപ്പോള്‍ താരം.


ആലപ്പുഴയിലെ വളഞ്ഞവഴി കടപ്പുറത്തിട്ട് മീന്‍ ഉണക്കി വില്‍പ്പന  നടത്തിയാണ് ഇപ്പോൾ താരം  ഉപജീവന മാർഗ്ഗം കണ്ടെത്തുന്നത്. രാജേഷിന്റെ ജീവിതത്തില്‍ കൊറോണ ഓഖി ഏല്‍പ്പിച്ച ആഘാതത്തെ ചെറുത്ത് മുന്നോട്ടുപോകുന്നതിനിടെയാണ്  വെല്ലുവിളി ഉയര്‍ത്തിയത്. രാജേഷ് താമസിച്ചിരുന്നത് കടപ്പുറത്തിന് അടുത്തുള്ള വീട്ടിലായിരുന്നു .  എന്നാല്‍ ശക്തമായി  ആഞ്ഞടിച്ച ഓഖി കൊടുങ്കാറ്റില്‍ വീട് നിലം പൊത്തുകയായിരുന്നു. അന്നു മുതല്‍ വാടക വീടാണ് താരത്തിന് ആശ്രയം.

ആദ്യ ചിത്രം തന്നെ ശ്രദ്ധ നേടിയതോടെ താരത്തെ തേടി   കൂടുതല്‍ സിനിമകളില്‍ അവസരം ലഭിച്ചുവരികയായിരുന്നു. ചെറിയ വേഷങ്ങളിലൂടെ ജീവിക്കാനുള്ള വരുമാനം ഇതോടെ കിട്ടിത്തുടങ്ങിയിരുന്നു. അതിനിടെയാണ് ലോക്ക്ഡൗണ്‍ ജീവിതത്തിൽ വെല്ലുവിളിയാകുന്നത്. ജീവിക്കാന്‍ വേണ്ടി കോബ്ര രാജേഷ് സിനിമ വരുമാനം നിന്നതോടെയാണ്  ഉണക്കമീന്‍ വില്‍പ്പനയ്ക്ക് ഇറങ്ങിയത്.  രാജേഷിന്റെ കുടുംബം അമ്മയും ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങുന്നതാണ്. താല്‍ക്കാലിക ജീവനോപാധിയായായാണ് ഉണക്കമീന്‍ കച്ചവടം  രാജേഷ്  കൊണ്ട് പോകുന്നത്.തന്റെ ഇഷ്ടമേഖലയിലേക്ക്  സിനിമ റീല്‍ കറങ്ങിത്തുടങ്ങുന്നതിനൊപ്പം മടങ്ങാനാണ് കോബ്ര രാജേഷിന്റെ തീരുമാനം.

Actor Cobra rajesh realistic life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES