മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് ബാബു സ്വാമി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ നടൻ സിനിമയിൽ പറഞ്ഞ പ്രതിഫലം തരാതെ പറ്റിച്ചതിനെ കുറിച്ച് ബാബു സ്വാമി തുറന്ന് പറയുകയാണ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.
കോരപ്പൻ ദി ഗ്രേറ്റ് എന്ന ചിത്രത്തിൽ അഭിനയിച്ചതിന് തനിക്ക് പണം ലഭിച്ചിട്ടില്ല. താനും മാമുക്കോയയും ഫിലോമിനയുമ ചിത്രത്തിലുണ്ടായിരുന്നു. നീ ഏഴ് ജന്മത്തിൽ നന്നാകില്ലെന്ന് ഫിലോമിന ശപിച്ചിട്ടാണ് പോയത്. അയാളുടെ സ്വഭാവം അറിയാതെയാണ് സിനിമയിൽ അഭിനയിക്കാൻ പോയത്. അവസാനം തരുമെന്ന് വിചാരിച്ചു, എന്നാൽ തന്നില്ലെന്നും നടൻ പറഞ്ഞു.
ഇതുപോലെ നിരവധി സംഭവങ്ങൾ നടന്നിട്ടുണ്ട്. ലഭിച്ച ചെക്കുകളൊക്കെ അവസാനം കീറികളയുകയായിരുന്നു. ഇവരെ ബന്ധപ്പെടാൻ നമ്പറോ ഒന്നും ഉണ്ടാകില്ല. ബാങ്ക് അക്കൗണ്ട് വരെ ക്ലോസ് ചെയ്തിട്ടാകും പോകുക. ഫോൺ നമ്പറു പോലും പിന്നെ നിലവിൽ ഉണ്ടാകില്ലെന്ന് ബാബു സ്വാമി അഭിമുഖത്തിൽ പറയുന്നു.
എന്നാൽ ഇപ്പോൾ കാര്യങ്ങൾ ഒരുപാട് മാറി. സിനിമാഷൂട്ട് കഴിഞ്ഞ് മേക്കപ്പ് മാറ്റിയാൽ അപ്പോൾ പൈസ കയ്യിൽ തരും. തന്റെ സിനിമകൾ എല്ലാം ഡബ്ബ് ചെയ്യുന്നത് ഞാൻ തന്നെയാണ് അതിന്റെ പൈസയും തരുമെന്നും ബാബു സ്വാമി പറഞ്ഞു. ഇപ്പോഴത്തെ താരങ്ങളോട് ഒന്നും നടക്കില്ല. അവർ പിടിച്ച് നിർത്തുകയും പൈസ കൃത്യമായ ചോദിച്ച് വാങ്ങുകയും ചെയ്യും. നന്നായി പഠിച്ചവരാണ് ഭൂരിഭാഗം പേരും. അതുകൊണ്ട് തന്നെ അവരോട് കൂടുതൽ കളിക്കില്ല. ഇപ്പോൾ വണ്ടി ചെക്കും അധികമില്ലെന്നും നടൻ പറഞ്ഞു