സ്ഫടികം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് സ്പടികം ജോർജ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു താരം പ്രേക്ഷകർക്കായി സമ്മാനിച്ചിരുന്നതും. സ്പടികം ചിത്രത്തിലെ എസ് ഐ കുറ്റിക്കാടന്‍ എന്ന കഥാപാത്രം പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാൽ തുടർന്ന് പ്രേക്ഷകർക്ക് ഇടയിൽ വില്ലനായും സഹനടനായും കോമഡി വേഷങ്ങളിലുമൊക്കെയായി താരം സജീവമായിരുന്നു. എന്നാൽ ഇപ്പോൾ പലരും ഇപ്പോഴും തന്റെ യാഥാര്‍ത്ഥ സ്വഭാവവും വില്ലനെ പോലെ തന്നെയാണ് എന്നാണ് കരുതുന്നതെന്ന് പറയുകയാണ് അദ്ദേഹം. തന്റെ സുഹൃത്തിന്റെ വീട്ടില്‍ വെച്ചുണ്ടായ ഒരു അനുഭവവും സ്ഫടികം ജോര്‍ജ് പങ്കുവെയ്ക്കുന്നുണ്ട്.
സിനിമയില്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്യാന്‍ തുടങ്ങിയ ശേഷം താന്‍ ഒരിക്കല്‍ കൂട്ടുകാരനൊപ്പെം അവന്റെ വീട്ടില്‍ പോയി. അവിടെ കുറച്ച് വയസായ ഒരു സ്ത്രീയുണ്ട്. അവര്‍ തന്നെ കണ്ടപാടെ അവരുടെ മകനോട് ദേഷ്യപ്പെടാന്‍ തുടങ്ങി. ഇവന്‍ ആ വില്ലനല്ലേ? ഇവന്റെ സ്വഭാവം ശരിയല്ല. ഇവനെ കൂട്ടത്തില്‍ കൊണ്ട് നടക്കരുത്. ഇവന്റെ സ്വഭാവം മോശമാണ് എന്നിങ്ങനെയണ് ആ അമ്മച്ചി പറഞ്ഞത്. അതില്‍ വിഷമം ഒന്നും തോന്നിയില്ല.
നമ്മള്‍ ചെയ്ത് വെച്ച കഥാപാത്രങ്ങള്‍ അത്രത്തോളം ആളുകളുടെ മനസില്‍ തങ്ങി എന്നതോര്‍ത്ത് സന്തോഷം തോന്നി എന്നാണ് സ്ഫടികം ജോര്‍ജ് പറയുന്നു. സ്ഫടികം, ചെങ്കോല്‍, പത്രം, ലേലം, വാഴുന്നോര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം പ്രേക്ഷക ഹൃദയം കീഴടക്കുകയും ചെയ്തു.