മലയാളത്തിലെ യുവതാരനിരയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളാണ് ആസിഫ് അലി. ചെറിയ വേഷങ്ങളിലൂടെ വെളളിത്തിരിയിലേക്കെത്തിയ താരം നായകനായും വില്ലനായുമൊക്കെ തിളങ്ങി. കൈനിറയെ ചിത്രങ്ങളുമായി മുന്നേറുന്ന താരം ഇപ്പോള്‍ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാണ്. എന്നാൽ ഇപ്പോൾ താരം തന്റെ കാമിയോ വേഷങ്ങളില്‍ കിട്ടിയ സ്വീകാര്യത താന്‍ ചെയ്ത നായക വേഷങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് നടന്‍ പറയുന്നു.
ഉസ്താദ് ഹോട്ടലിലെ കാമിയോ വേഷം ഇപ്പോഴും ആളുകള്‍ ഓര്‍ക്കുന്നുണ്ടെന്നും ചില സമയത്ത് സന്ദര്‍ഭം നോക്കാതെ ‘കുഞ്ചാക്കോ ബോബനല്ലേ?’ എന്ന് ചോദിച്ച് ആളുകള്‍ സംസാരിക്കാന്‍ വരുമ്പോള്‍ ദേഷ്യം വരാറുണ്ടെന്നും ആസിഫ് അലി പറയുന്നു. ഒരുപക്ഷെ കുഞ്ചാക്കോ ബോബനോട് പോലും ആരും ‘കുഞ്ചാക്കോ ബോബനല്ലേ?’ എന്ന് ചോദിച്ച് പോയിട്ടുണ്ടാകില്ലെന്നും ആസിഫ് അലി പറയുന്നു.
കുറ്റവും ശിക്ഷയുമാണ് ആസിഫ് അലിയുടെ പുതിയ ചിത്രം. രാജീവ് രവിയാണ് സംവിധാനം. 27ന് ചിത്രം റിലീസ് ചെയ്യും. ജയ്പൂരായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. കട്ടപ്പനയിലും ചിത്രീകരണം ഉണ്ടായിരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. പൊലീസ് ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് കുറ്റവും ശിക്ഷയും. കാസര്‍കോഡ് നടന്ന യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ഷറഫുദീന്‍, സണ്ണി വെയ്ന്‍, അലന്‍സിയര്‍, സെന്തില്‍ കൃഷ്ണ, ശ്രിന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.