നമ്മള്‍ ദിവസവും കാണുന്ന ഈ കണക്കുകള്‍ കുറഞ്ഞു എത്തും വരെ നമുക്ക് ഒന്നിച്ചു നിന്ന് പോരാടാം; മുന്നറിയിപ്പുമായി ഷൈൻ നിഗം

Malayalilife
topbanner
നമ്മള്‍ ദിവസവും കാണുന്ന ഈ കണക്കുകള്‍ കുറഞ്ഞു എത്തും വരെ നമുക്ക് ഒന്നിച്ചു നിന്ന് പോരാടാം; മുന്നറിയിപ്പുമായി ഷൈൻ നിഗം

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ്  ഷൈൻ നിഗം. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു.  ജീവിതത്തില്‍  ഒരുപാട് പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടായെങ്കിലും അവയെല്ലാം ധീരതയോടെ തരണം ചെയ്യാനും ഷൈന് സാധിക്കുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ സമൂഹത്തിൽ കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ താരം പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയി ശ്രദ്ധ നേടുന്നത്.

സര്‍ക്കാര്‍ പറയുന്ന നിബന്ധനകള്‍ കൃത്യമായി പാലിച്ചാല്‍ വളരെ വിജയകരമായി നമുക്ക് രോഗവ്യാപനം കുറക്കാന്‍ സാധിക്കും. അതിനോടൊപ്പം നമ്മള്‍ ദിവസവും കാണുന്ന ഈ കണക്കുകള്‍ കുറഞ്ഞു എത്തും വരെ നമുക്ക് ഒന്നിച്ചു നിന്ന് പോരാടാം. ഒന്നിച്ചു നിന്ന് അതിജീവിച്ചിട്ടുണ്ട് ഇതിന് മുന്‍പ് ഒരുപാട് പ്രതിസന്ധികളില്‍.പ്രളയത്തെ അതിജീവിച്ചു, ഓഖിയെ അതിജീവിച്ചു. കൊവിഡിനെയും അതിജീവിക്കാനാകും. കൂട്ടായ പ്രയത്നം കൊണ്ട് മാത്രം  എന്നും ഷെയ്‍ന്‍ നിഗം ഫേസ്ബുകിളുടെ കുറിച്ചു.

അതേസമയം ഡബിള്‍ മാസ്‌ക്ക് ശീലമാക്കുക, ഹാന്‍ഡ് ഗ്ലൗസ് ധരിക്കുക, പുറത്ത് പോയി വന്നാല്‍ സാനിട്ടൈസര്‍ ഉപയോഗിക്കുക, പറ്റിയാല്‍ ഒരു കുളി പാസ്സാക്കുക തുടങ്ങിയ കാര്യങ്ങൾ എല്ലാം കൊറോണയിൽ നിന്ന് രക്ഷ നേടുന്നതിനായി താരം മുന്നേ പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസം കോവിഡ് കേരളത്തില്‍  42,464 പേര്‍ക്കാണ്  സ്ഥിരീകരിച്ചിരിക്കുന്നത്.27.28 ആണ്  ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക് . നിലവിൽ  എട്ടാം തീയതി മുതല്‍ 16 വരെ സംസ്ഥാനത്ത് സമ്ബൂര്‍ണ്ണ ലോക്ക് ഡൗണും പ്രഖ്യാപിച്ചിരിക്കുകയാണ്.

Read more topics: # Acto shine nigam ,# words about corona
Acto shine nigam words about corona

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES