Latest News

വിശാലിനും തമന്നയ്ക്കുമൊപ്പം തമിഴില്‍ ചുവടുവച്ച് ഐശ്വര്യ ലക്ഷമി; തകര്‍പ്പന്‍ രംഗങ്ങളുമായി എത്തിയ ആക്ഷന്‍ ട്രെയ്ലര്‍ ട്രെന്റിങില്‍

Malayalilife
 വിശാലിനും തമന്നയ്ക്കുമൊപ്പം തമിഴില്‍ ചുവടുവച്ച് ഐശ്വര്യ ലക്ഷമി; തകര്‍പ്പന്‍ രംഗങ്ങളുമായി എത്തിയ ആക്ഷന്‍ ട്രെയ്ലര്‍ ട്രെന്റിങില്‍

ശ്വര്യ ലക്ഷ്മി തമിഴില്‍ അരങ്ങേറ്റും കുറിക്കുന്ന ചിത്രം ബിഗ് ബജറ്റ് ചിത്രം 'ആക്ഷന്‍' ട്രെയ്‌ലര്‍ പുറത്തിറങ്ങി. വിശാലാണ് ചിത്രത്തിലെ നായകന്‍. ഐശ്വര്യ ലക്ഷമിക്ക് ഒപ്പം തമന്നയും ചിത്രത്തില്‍ നായികയായി എത്തുന്നുണ്ട്. ചിത്രത്തിന്റെ പേര് പോലെ തന്നെ ട്രെയ്‌ലര്‍ നിറയുന്നതും ആക്ഷന്‍ രംഗങ്ങളാലാണ് നിറയുന്നത്.

ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ കേണല്‍ സുഭാഷ് എന്ന കഥാപാത്രമായാണ് വിശാല്‍ എത്തുന്നത്.സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ചിത്രം ട്രൈഡന്റ് ആര്‍ട്സിന്റെ ബാനറില്‍ ആര്‍ രവീന്ദ്രനാണ് നിര്‍മ്മിക്കുന്നത്. ഡൂഡ്ലി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ഹിപ്ഹോപ് തമിഴയാണ് സംഗീതമൊരുക്കുന്നത്. എന്‍ ബി ശ്രീകാന്ത് ആണ് എഡിറ്റിങ്.

യോഗി ബാബു, ആകാംഷ പുരി, കബീര്‍ ദുഹാന്‍ സിങ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആക്ഷന്‍ റിലീസ് ചെയ്യുന്നതിന് മുന്നേ ധനുഷിനൊപ്പം ഐശ്വര്യയുടെ രണ്ടാമത്തെ ചിത്രവും ആരംഭിച്ചു. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോജു ജോര്‍ജും അഭിനയിക്കുന്നുണ്ട്.

Action Trailer Vishal Tamannaah

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES