Latest News

മകന്റെ സിനിമ ഹിറ്റായാല്‍ പുകവലി ഉപേക്ഷിക്കും; ശപഥം ചെയ്ത് ആമിര്‍ ഖാന്‍; ഖുശി കപൂര്‍ നായികയായി എത്തുന്ന ലവ്യപ്പ അണിയറയില്‍

Malayalilife
 മകന്റെ സിനിമ ഹിറ്റായാല്‍ പുകവലി ഉപേക്ഷിക്കും; ശപഥം ചെയ്ത് ആമിര്‍ ഖാന്‍;  ഖുശി കപൂര്‍ നായികയായി എത്തുന്ന ലവ്യപ്പ അണിയറയില്‍


മകന്റെ സിനിമ ഹിറ്റായാല്‍ പുകവലി ഉപേക്ഷിക്കും; ശപഥം ചെയ്ത് ആമിര്‍ ഖാന്‍; ്ഖുശി കപൂര്‍ നായികയായി എത്തുന്ന ലവ്യപ്പ അണിയറയില്‍


ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാന്‍ അടുത്തിടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഇപ്പോള്‍ താരത്തിന്റെ രണ്ടാമത്തെ സിനിമ തിയറ്ററിലേക്ക് എത്തുകയാണ്. ലവ്യപ്പ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഖുശി കപൂറാണ് നായികയായി എത്തുന്നത്.

ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ആമിര്‍ഖാന്റെ ഒരു ശപഥമാണ്. സിനിമ ഹിറ്റായാല്‍ താന്‍ പുകവലി ഉപേക്ഷിക്കും എന്നാണ് ആമിര്‍ഖാന്‍ ശപഥം ചെയ്തിരിക്കുന്നത്. ചിത്രത്തേക്കുറിച്ച് താരത്തിന് പ്രതീക്ഷകള്‍ എറെയാണെന്നും ആമിറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

അടുത്തിടെ ലവ്യപ്പയേയും ഖുശിയുടെ പ്രകടനത്തേയും താരം പ്രശംസിച്ചിരുന്നു. എനിക്ക് സിനിമ ഇഷ്ടപ്പെട്ടു. വളരെ രസകരമാണ്. മൊബൈല്‍ ഫോണ്‍ കാരണം നമ്മുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളും ജീവിതത്തിലെ രസകരമായ കാര്യങ്ങളുമെല്ലാമാണ് ചിത്രത്തില്‍ പറയുന്നത്.

എല്ലാ അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഖുശിയുടെ പ്രകടനത്തില്‍ ശ്രീദേവിയെ തന്നെയാണ് ഞാന്‍ കണ്ടത്. അവരുടെ ഊര്‍ജ്ജം എനിക്ക് കാണാന്‍ സാധിച്ചു. ശ്രീദേവിയുടെ വലിയ ആരാധികയാണ് ഞാന്‍.- ആമിര്‍ വ്യക്തമാക്കി.

Aamir Khan vows to quit smoking if son Junaid film hit

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക