ചികിത്സയുടെ ഭാഗമായി സിനിമയില്‍ നിന്നു ഇടവേളയെടുത്തിരിക്കുകയായിരുന്നു മമ്മൂട്ടി. നടനും കുടുംബനും ചൈന്നൈയിലെ വീ്ട്ടിലാണ് താമസം.വിശ്രമ ജീവിതം നയിക്കുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രം പങ്കുവച്ച് അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെത്തിയിരിക്കുകയാണ്. മമ്മൂട്ടിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റും മമ്മൂട്ടി കമ്പനി എംഡിയുമായ ജോര്‍ജ് പകര്‍ത്തിയ ചിത്രമാണിത്.
ചിത്രത്തില്‍ തന്റെ പ്രിയ ഹോബികളില്‍ ഒന്നായ ക്യാമറ ഉപയോഗിച്ച് ചിത്രം പകര്‍ത്തുന്ന മമ്മൂട്ടിയെയാണ് കാണാനാവുക. കടലിന് അഭിമുഖമായി നിന്ന് അവിടേക്ക് ഫോക്കസ് ചെയ്യുന്ന മമ്മൂട്ടിയാണ് ചിത്രത്തില്‍. ് ചിത്രത്തില്‍ കടലിനെ ഫോക്കസ് ചെയ്ത് വൈഡ് ലെന്‍സ് ക്യാമറയുമായി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം. ''സര്‍വജ്ഞന്‍...'' എന്ന ക്യാപ്ഷനൊപ്പമാണ് ജോര്‍ജ് ചിത്രം പങ്കിട്ടിരിക്കുന്നത്. ഒരു കിരീടചിഹ്നവും ഒപ്പം ചേര്‍ത്തിട്ടുണ്ട്. വിദൂരതയിലേക്ക് ക്യാമറക്കണ്ണിലൂടെ നോക്കുന്ന മമ്മൂട്ടിയുടെ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
പതിവു പോലെ പ്രേക്ഷകരുടെ സ്വന്തം മമ്മൂക്കയുടെ ചിത്രത്തിന് താഴെ ആരാധകരുടെയും സഹതാരങ്ങളുടെയും കിടിലന്‍ കമന്റുകളും നിറയുന്നുണ്ട്. ഹാര്‍ട്ടും തീയുടെയും ഇമോജി നല്‍കിയാണ് അഭിനേത്രിയായ രജിഷ വിജയന്‍ തന്റെ സ്‌നേഹം പ്രകടിപ്പിച്ചിരിക്കുന്നത്. 'തിരുമ്പി വാ തലേ, അയാള്‍ വലിയൊരു സിഗ്‌നല്‍ നല്‍കിയിട്ടുണ്ട്, ഒരു ബാക്ക്ഷോട്ടിന് ഇത്രയും പ്രതികരണം ലഭിച്ചാല്‍, അത് പൂര്‍ണ്ണ സ്‌ക്രീനില്‍ വരുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് സങ്കല്‍പ്പിക്കുക, നിങ്ങള്‍ ഇറങ്ങണം എന്നാലേ വല്ലതും നടക്കൂ..' എന്നതടക്കമാണ് ആരാധകരുടെ കമന്റുകള്‍.
നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം നിര്‍വഹിക്കുന്ന കളങ്കാവല്‍ ആണ് മമ്മൂട്ടിയുടേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. വിനായകനാണ് മറ്റൊരു പ്രധാനവേഷത്തില്‍. മഹേഷ് നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന മോഹന്‍ലാലിനൊപ്പമുള്ള ബിഗ് ബജറ്റ് ചിത്രവും മമ്മൂട്ടിയുടേതായി വരുന്നുണ്ട്.