Latest News

അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് വസന്തയുടെ സംഗീതം; ആലാപനം ഷഹബാസ് അമന്‍; സര്‍ക്കീട്ടിലെ മൂന്നാമത്തെ ഗാനം പുറത്ത് 

Malayalilife
 അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് വസന്തയുടെ സംഗീതം; ആലാപനം ഷഹബാസ് അമന്‍; സര്‍ക്കീട്ടിലെ മൂന്നാമത്തെ ഗാനം പുറത്ത് 

ആസിഫ് അലിയെ നായകനാക്കി താമര്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സര്‍ക്കീട്ട്. തീയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കാന്‍ ഒരുങ്ങുന്ന ചിത്രത്തിനായി പ്രേക്ഷകര്‍ വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. താമര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. 'ആയിരത്തൊന്നു നുണകള്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ സംവിധായകനാണ് താമര്‍. സര്‍ക്കീട്ടിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി. 'താരകം..' എന്ന ഗാനത്തില്‍ അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഷഹബാസ് അമന്‍ ആണ് ശബ്ദം നല്‍കിയിരിക്കുന്നത്. സംഗീതം നല്‍കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. 

ഇതിന് മുന്‍പായി ഇറങ്ങിയിരിക്കുന്ന ചിത്രത്തിലെ 'ഹോപ്പ് സോങ്', ' ജെപ്പ് സോങ്' എന്നിവക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. മെയ് 8നാണ് സര്‍ക്കീട്ട് തീയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കുന്നത്. മികച്ച അഭിപ്രായത്തോടെ പ്രേക്ഷകര്‍ ഏറ്റെടുത്ത പൊന്‍മാന്‍ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷന്‍ ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്, ഫ്‌ളോറിന്‍ ഡൊമിനിക്ക് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി സര്‍ക്കീട്ടിനുണ്ട്. കിഷ്‌കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍ക്ക് ശേഷം ഒരു ഫീല്‍ ഗുഡ് ഫാമിലി ഡ്രാമയുമായാണ് ആസിഫ് അലി സര്‍ക്കീട്ടിലൂടെയെത്തുന്നത്. ദിവ്യ പ്രഭയാണ് ചിത്രത്തിലെ നായിക. ബാലതാരം ഓര്‍ഹാന്‍, ദീപക് പറമ്പോല്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്‌കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീണ്‍ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

അയാസ് ഹസന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ സംഗീത് പ്രതാപാണ്. പ്രൊജക്റ്റ് ഡിസൈനര്‍ രഞ്ജിത് കരുണാകരന്‍, കലാസംവിധാനം വിശ്വനാഥന്‍ അരവിന്ദ്, വസ്ത്രാലങ്കാരം ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ് സുധി, ലൈന്‍ പ്രൊഡക്ഷന്‍ റഹിം പിഎംകെ, സിങ്ക് സൗണ്ട് വൈശാഖ്, പിആര്‍ഒ വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, പോസ്റ്റര്‍ ഡിസൈന്‍ ഇല്ലുമിനാര്‍ട്ടിസ്റ്റ്, സ്റ്റില്‍സ് എസ്ബികെ ഷുഹൈബ്.

Jeppu Song Video Sarkeet Asif Ali

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES