കൂമനും കാപ്പയും തിയേറ്ററലിലെത്തിയ ശേഷം കുടുംബമൊന്നിച്ചുള്ള സമയത്തിനായി അവധിയാഘോഷത്തിനായി പറന്നിരിക്കുകയാണ് നടന്‍ ആസിഫ് അലിയും. ആസിഫ് അലി ആംസ്റ്റര്‍ഡാമില്‍ നിന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുന്നത്.
ഭാര്യ സമയ്‌ക്കൊപ്പമുള്ള ഒരു പ്രണയചിത്രമാണ് ആസിഫ് ഷെയര്‍ ചെയ്തിരിക്കുന്നത്. ആംസ്റ്റര്‍ഡാംമിലെ ഒരു തടാകയാത്രയ്ക്കിടയില്‍ പങ്കുവച്ച ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ആംസ്റ്റര്‍ഡാമില്‍ പ്രണയത്തിലായെങ്കില്‍ കൈ ഉയര്‍ത്തുക എന്ന ക്യാപ്ഷനും താരം നല്‍കിയിട്ടുണ്ട്.
ആസിഫിന്റെ ചോദ്യത്തിന് രസകരമായ മറുപടികളും ചിത്രത്തിനു താഴെയുണ്ട്. 2013 ലാണ് ആസിഫും സമയും വിവാഹിതരായത്. ആദം, ഹയ എന്നു പേരുള്ള രണ്ടു കുട്ടികളും ഇവര്‍ക്കുണ്ട്. ഷാജി കൈലാസിന്റെ സംവിധാനം ചെയ്ത 'കാപ്പ'യാണ് ആസിഫിന്റെ അവസാന റിലീസ് ചിത്രം. പൃഥ്വിരാജ്, അപര്‍ണ ബാലമുരളി, അന്ന ബെന്‍ എന്നിവരായിരുന്നു അതിലെ മറ്റ് താരങ്ങള്‍. ജൂഡ് ആന്റണിയുടെ സംവിധാനത്തിലൊരുങ്ങുന്ന '2018' ആണ് ആസിഫിന്റെ പുതിയ ചിത്രം.
നെതര്‍ലന്‍ഡിന്റെ തലസ്ഥാന നഗരമായ ആംസ്റ്റര്‍ഡാമിനു ഒരുകാലത്തു ലോകത്തിലെ ഏറ്റവും സമ്പന്ന നഗരമെന്ന ഖ്യാതിയുണ്ടായിരുന്നു. ഇപ്പോഴും പഴയ പ്രൗഡിയ്ക്കു ഒട്ടും കുറവില്ലാത്ത ഇവിടുത്തെ കാഴ്ചകളിലേക്ക് ലോകമെമ്പാടും നിന്നും ധാരാളം സഞ്ചാരികള്‍ എത്തിച്ചേരുന്നുണ്ട്.