Latest News

എന്തും മാതിരി ആട്ടുംകാട്ടങ്ങളാണ് ഈ സോഷ്യല്‍ മീഡിയയില്‍; നിത്യ രണ്ട് പെറ്റിട്ടും ഇപ്പോഴും നല്ല ഭംഗിയില്‍ ഇരിക്കുന്നുണ്ടെങ്കില്‍ അതവരുടെ മാത്രം മിടുക്കാണ്; കുറിപ്പ് വൈറൽ

Malayalilife
എന്തും മാതിരി ആട്ടുംകാട്ടങ്ങളാണ് ഈ സോഷ്യല്‍ മീഡിയയില്‍; നിത്യ രണ്ട് പെറ്റിട്ടും ഇപ്പോഴും നല്ല ഭംഗിയില്‍ ഇരിക്കുന്നുണ്ടെങ്കില്‍ അതവരുടെ മാത്രം മിടുക്കാണ്; കുറിപ്പ് വൈറൽ

ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി നിത്യാ ദാസ്. മേക്കോവർ വീഡിയോകളും മോഡേൺ ഡ്രസ്സിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ സജീവയായ താരം പങ്കുവയ്ക്കാറുണ്ട്. എന്നാൽ അടുത്തിടെ താരം  പങ്കുവെച്ച വീഡിയോകൾക്കും ഫോട്ടോകൾക്കും വന്ന ചില മോശം കമന്റുകൾ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ റോസ് ടോണി എന്ന യുവതി എഴുതിയ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ  ശ്രദ്ധനേടുന്നത്.

നമ്മുടെ ഒരു നാട്ട് നടപ്പനുസരിച്ച് കല്യാണം കഴിഞ്ഞ് ഒന്ന് പെറ്റാൽ പെണ്ണുങ്ങൾ ആദ്യത്തേക്കാൾ കുറച്ച് തടിയൊക്കെ കൂടും. ചിലർ കുറേ കുറേ കൂടും. ഇനി ചിലർ ചെറുതായി ഒന്ന് മിനുങ്ങുക മാത്രം ചെയ്യും. അതവരുടെ പാരമ്പര്യം. ചിലർ പ്രസവം കഴിഞ്ഞ് വെച്ച തടിയൊക്കെ കുറക്കും. ചിലർക്ക് തടി ഒരു പ്രശ്‌നം അല്ലാത്തത് കൊണ്ട് അവരതിൽ ഹാപ്പി ആയി മുന്നോട്ട് പോകും. ചില പെണ്ണുങ്ങൾ രണ്ടും മൂന്നും പ്രസവിച്ചതിന് ശേഷവും നല്ല ഭംഗിയിൽ ഡ്രെസ്സൊക്കെ ചെയ്ത് നടക്കുന്നത് കാണുമ്പോൾ നമ്മുടെ ചില പ്രത്യേക തരം ആളുകൾക്ക് ഒരു വല്ലാത്ത ചൊറിച്ചിൽ വരുന്നതിന്റെ ഗുട്ടൻസ് എന്തായിരിക്കും? മൊത്തം മേക്കപ്പാ, അയ്യയ്യേ എന്ത് വേഷം കെട്ടലാണിത്?, ഇവൾക്ക് നാണമില്ലേ?, കെട്ടും കഴിഞ്ഞ് പേറും കഴിഞ്ഞിട്ടും ഇവൾക്കൊന്നും അടങ്ങിയൊതുങ്ങി ഇരിക്കാൻ വയ്യേ? ഞങ്ങടെ മഞ്ചു ചേച്ചിയെ കണ്ട് പഠിക്കെടീ എങ്ങനെ മാന്യമായി ഡ്രെസ്സ് ചെയ്യാമെന്ന്, മുഖത്ത് നല്ല പ്രായം ഉണ്ട്….അത്‌കൊണ്ട് എന്ത് ഡ്രെസ്സിട്ടിട്ടും കാര്യമില്ല,

ഇവളെയൊക്കെ ഇങ്ങനെ വിടുന്ന കെട്ട്യോന്മാരെ പറഞ്ഞാ മതി, ഔട്ട്‌ഡേറ്റഡ് ആയി പോയതിന്റെ വിഷമം ഇങ്ങനെ തീർക്കുവാ അമ്മച്ചി…. ഇങ്ങനെ എത്രയെത്ര കോൾമയിർ അഭിപ്രായങ്ങൾ. ശരിക്കും ഇവർക്കൊക്കെ ഇങ്ങനെ പറയുമ്പോൾ കിട്ടുന്ന ആ ഒരു സുഖം എന്തായിരിക്കും? ഏത് നിയമത്തിലാണ് പറഞ്ഞിരിക്കുന്നത്…. പ്രസവം കഴിഞ്ഞാൽ പെണ്ണുങ്ങൾ അണിഞ്ഞൊരുങ്ങി നടക്കുവാൻ പാടില്ല എന്ന്? അവർ അവർക്കിഷ്ടമുള്ള രീതിയിൽ മേക്കപ്പ് ഇട്ട്, ഡ്രെസ്സ് ചെയ്ത് നടക്കുവാൻ പാടില്ല എന്ന്? അഥവാ ഒരുങ്ങി നടക്കുകയാണെങ്കിൽ അത് അവരുടെ ഭർത്താവിന്റെയും മക്കളുടേയും കൂടെ മാത്രമേ പറ്റൂ എന്ന്? ഇന്ന് നിത്യാ ദാസ് എന്ന നടിയുടെ ഒരു വീഡിയോയിൽ വന്നിരിക്കുന്ന കമന്റ്‌സ് കണ്ടത് കൊണ്ടാണിവിടെ പറയുന്നത്.

എന്തും മാതിരി ആട്ടുംകാട്ടങ്ങളാണ് ഈ സോഷ്യൽ മീഡിയയിൽ നിത്യ രണ്ട് പെറ്റിട്ടും ഇപ്പോഴും നല്ല ഭംഗിയിൽ ഇരിക്കുന്നുണ്ടെങ്കിൽ അതവരുടെ മാത്രം മിടുക്കാണ് അതില് അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല. ഒരു രണ്ട് മൂന്ന് പ്രസവമൊക്കെ കഴിഞ്ഞ്, കുട്ടികൾ കുറച്ചൊക്കെ വലുതായി, അവരവരുടെ കാര്യം തനിയെ നോക്കാറാകുന്ന ഒരു സിറ്റുവേഷനിൽ പെണ്ണുങ്ങൾ അനുഭവിക്കുന്ന ഒരു ഫ്രീഡം ഉണ്ട്. ഹാവൂ ഇനിയൊന്ന് ഞാനെന്നെ നോക്കട്ടെ! എന്നെ ഞാനൊന്നിനി സന്തോഷിപ്പിക്കട്ടെ! ആ ഒരു തോന്നലിൽ നിന്നുമാണ് പെണ്ണുങ്ങൾ ഉയിർത്തെഴുന്നേൽക്കുന്നത്. അത് ഇവിടെയിരുന്ന് കമന്റിട്ട് സ്വയം പുളകിതരാകുന്നവർക്ക് മനസിലാകില്ല. അല്ല അവരെയൊന്നും മനസ്സിലാക്കിക്കാനുള്ള സമയവും പെണ്ണുങ്ങൾക്കില്ല….’ എന്നിങ്ങനെയായിരുന്നു റോസ് ടോണിയുടെ കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ.

A note about actress nithya das goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES