പ്രേക്ഷകരില്‍ ആവേശമുയര്‍ത്താന്‍ പാന്‍ ഇന്ത്യ റിലീസിന് തയ്യാറെടുത്ത് പ്രഭാസിന്റെ 'കല്‍ക്കി 2898 എഡി';മെയ് 9 മുതല്‍ തിയറ്ററുകളില്‍.

Malayalilife
 പ്രേക്ഷകരില്‍ ആവേശമുയര്‍ത്താന്‍ പാന്‍ ഇന്ത്യ റിലീസിന് തയ്യാറെടുത്ത് പ്രഭാസിന്റെ 'കല്‍ക്കി 2898 എഡി';മെയ് 9 മുതല്‍ തിയറ്ററുകളില്‍.

തെലുഗു സൂപ്പര്‍താരം പ്രഭാസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കല്‍ക്കി 2898 എഡി'. പ്രഭാസിനോടൊപ്പം അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, പ്രഭാസ്, ദീപിക പദുക്കോണ്‍, ദിഷാ പടാനി തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം നാഗ് അശ്വിനാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഏറ്റവും വലിയ അപ്‌ഡേറ്റാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

നിര്‍മ്മാതാക്കള്‍ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. വാരണാസി, മുംബൈ, ഡല്‍ഹി, ചണ്ഡിഗഡ്, ചെന്നൈ, മധുരൈ, ഹൈദരാബാദ്, വിശാഖപട്ടണം, ഗുണ്ടൂര്‍, ഭീമാവരം, കാശ്മീര്‍, വിജയവാഡ എന്നിവയുള്‍പ്പെടെ പാന്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളിലൂടെ നടത്തിയ റൈഡ് വഴി ചിത്രം മെയ് 9 മുതല്‍ തിയറ്ററുകളിലെത്തും എന്ന വാര്‍ത്ത നിര്‍മ്മാതാക്കള്‍ അറിയിച്ചു. 

വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്താണ് 'കല്‍ക്കി 2898 എഡി' നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപന വേളയില്‍ വൈജയന്തി മൂവീസ് സ്ഥാപകയും നിര്‍മ്മാതാവുമായ അശ്വിനി ദത്ത് പറഞ്ഞ വാക്കുകളാണിത്, 'വൈജയന്തി മൂവീസിന്റെ 50 വര്‍ഷം പിന്നിടുമ്പോള്‍ ഞങ്ങളുടെ ഈ സിനിമ യാത്രയില്‍ മെയ് 9ന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.

'ജഗദേക വീരുഡു അതിലോക സുന്ദരി' മുതല്‍ പുരസ്‌കാരങ്ങള്‍ നേടിയ 'മഹാനടി', 'മഹര്‍ഷി' എന്നീ ചിത്രങ്ങളിലൂടെ ഈ തീയതി ഞങ്ങളുടെ ചരിത്രത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ഇപ്പോള്‍ അമിതാഭ് ബച്ചന്‍, പ്രഭാസ്, കമല്‍ഹാസന്‍, ദീപിക പദുക്കോണ്‍ തുടങ്ങിയ പ്രതിഭാധനരായ കലാകാരന്മാര്‍ അഭിനയിക്കുന്ന 'കല്‍ക്കി 2898 എഡി' റിലീസ് ചെയ്യുന്നതും ഇതേ തിയ്യതിയിലാണ്. ഈ നിമിഷത്തില്‍ വൈജയന്തി മൂവീസിന്റെ നാഴികക്കല്ലായ 50-ാം വര്‍ഷവുമായ് ഒത്തുചേര്‍ന്ന് ഞങ്ങളുടെ യാത്ര തുടരുമ്പോള്‍ അത് കൂടുതല്‍ അര്‍ത്ഥവത്തായതാക്കുന്നു.' 

പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണ് 'കല്‍ക്കി 2898 എഡി' എന്നാണ് അറിയാന്‍ കഴിഞ്ഞത്. സാന്‍ ഡീഗോ കോമിക്-കോണില്‍ കഴിഞ്ഞ വര്‍ഷത്തെ നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഈ ചിത്രം വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്. പിആര്‍ഒ: ശബരി, ആതിരാ ദിൽജിത്ത്.

A Kalki 2898 AD prabhas

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES