ഉലകനായകന്‍ എന്ന് ഇനി വിളിക്കരുത്'; അജിത്തിന് പിന്നാലെ ആരാധകരോട് അഭ്യര്‍ത്ഥനയുമായി കമല്‍ഹാസന്‍

Malayalilife
ഉലകനായകന്‍ എന്ന് ഇനി വിളിക്കരുത്'; അജിത്തിന് പിന്നാലെ ആരാധകരോട് അഭ്യര്‍ത്ഥനയുമായി കമല്‍ഹാസന്‍

ലക നായകന്‍ എന്ന് തന്നെ ഇനി വിളിക്കരുത് എന്ന അഭ്യര്‍ത്ഥനയുമായി കമല്‍ഹാസന്‍. സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ആരാധകരും, മാധ്യമങ്ങളും സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍, പാര്‍ട്ടി അംഗങ്ങള്‍ തുടങ്ങി ആരും ഇനി തന്നെ ഉലകനായകന്‍ എന്ന് വിളിക്കേണ്ടതില്ലെന്നും കമല്‍ഹാസന്‍ എന്നോ കമല്‍ എന്നോ കെഎച്ച് എന്നോ അഭിസംബോധന ചെയ്താല്‍ മതിയെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു. ഉലകനായകന്‍, ആണ്ടവര്‍ എന്നിവ ഉള്‍പ്പെടെയുള്ള വിളികള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

ജനങ്ങള്‍ക്ക് നല്‍കുന്ന ഇത്തരം വിശേഷണങ്ങളില്‍ അവരോട് കടപ്പാടുണ്ട്. എന്നാല്‍ സിനിമയെന്ന കലയേക്കാള്‍ വലുതല്ല കലാകാരനെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സിനിമയെ കുറിച്ച് പഠിക്കാനും അറിയാനും ഏറെ ആഗ്രഹിക്കുന്ന ഒരു വിദ്യാര്‍ത്ഥി മാത്രമാണ് താനെന്നും കമല്‍ഹാസന്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.


എന്റെ അപൂര്‍ണതകളെ കുറിച്ചും, മെച്ചപ്പെടാനുള്ള എന്റെ കടമയെ കുറിച്ചും നിരന്തരം ബോധവാനായി നിലകൊള്ളാനാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും കമല്‍ഹാസന്‍ പറഞ്ഞു.

നേരത്തെ നടന്‍ അജിത്തും ഇത്തരത്തില്‍ ആരാധകരോട് അഭ്യര്‍ത്ഥിച്ചിരുന്നു. തന്നെ തലയെന്ന് വിശേഷിപ്പിക്കരുതെന്നായിരുന്നു അജിത് ആരാധകരോട് അഭ്യര്‍ത്ഥിച്ചത്. അജിത്ത് കുമാര്‍ എന്നോ എകെ എന്നോ മാത്രം വിളിക്കണമെന്നായിരുന്നു അജിത് ആവശ്യപ്പെട്ടത്. തമിഴ്നാട്ടില്‍ ആക്ഷന്‍ സിനിമകളിലൂടെയാണ് തല എന്ന വിശേഷണം അജിത്തിന് വന്നത്. മുമ്പ് ഫാന്‍സ് യൂണിറ്റും അജിത്ത് പിരിച്ചുവിട്ടിരുന്നു.
 

Read more topics: # കമല്‍ഹാസന്‍
ulaganayakan kamal haasan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES