എണ്‍പതുകളില്‍ സിനിമയില്‍ എത്തിയ താരങ്ങളുടെ ഒത്തുചേരല്‍ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട് . ഈ വര്‍ഷവും ഒത്തുചേരല്‍ ഗംഭീരമായി നടന്നിരുന്നുസൗഹൃദ സംഗമത്തിന്റെ പത്താമത്തെ വര്‍ഷമായിരുന്നു ഇത്തവണ നടത്തിയത്. തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ വീട്ടില്‍ ഗംഭീരമായ ഒത്തുചേരലിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്. എന്നാല്‍ ചി്ത്രങ്ങളില്‍ മമ്മൂട്ടിയെ കാണാത്തതോടെ ആരാധകര്‍ അന്വേഷണവുമായി എത്തി.
മലയാളത്തില്‍ നിന്നും മോഹന്‍ലാല്‍, ജയറാം എന്നിവരെല്ലാം ഈ കൂട്ടായ്മയില്‍ സജീവമാണെങ്കിലും മമ്മൂട്ടി ഇതുവരെ പങ്കെടുത്തിരുന്നില്ല80 കളിലെ തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം മമ്മൂട്ടിയെ കാണാത്തതിന്റെ നിരാശയിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍.കൂടിച്ചേരലിന്റെ ചിത്രങ്ങള്‍ക്കു താഴെ ആരാധകരുടെ പ്രധാന അന്വേഷണവും അതു തന്നെയാണ്, എവിടെ ഞങ്ങളുടെ മമ്മൂക്ക.
ആന്വേഷണവുമായി ആരാധകര്‍ എത്തിയതോടെ ഒരു ആരാധകന്റ കമന്റിന് സുഹാസിനി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത് ഒരു പ്രധാനപ്പെട്ട ബോര്‍ഡ് മീറ്റിംഗുമായി ബന്ധപ്പെട്ട് അദ്ദേഹം തിരക്കിലായിരുന്നു. അടുത്ത വര്‍ഷം അദ്ദേഹം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് സുഹാസിനിയുടെ മറുപടി.
2009 ല്‍ സുഹാസിനി മണിരത്‌നവും ലിസിയും ചേര്‍ന്നാണ് ഇത്തരമൊരു റീയൂണിയന്‍ ആരംഭിച്ചത്. 'ചെന്നൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി തെന്നിന്ത്യന്‍ താരങ്ങള്‍ ഒന്നിച്ച് സുഹാസിനിയുടെ വീട്ടില്‍ ഒത്തു കൂടിയ യോഗത്തില്‍ നിന്നാണ് ഇത്തരമൊരു കൂട്ടായ്മയുടെ പിറവി.
മോഹന്‍ലാല്‍, നാഗാര്‍ജ്ജുന, പ്രഭു, റഹ്മാന്‍, ശരത് കുമാര്‍, രാധിക, രേവതി, സുഹാസിനി, ലിസ്സി, അംബിക, തുടങ്ങിയ വലിയ താരനിര തന്നെ ഇത്തവണത്തെ ഒത്തുകൂടലിന് എത്തിയിരുന്നു.
