നിവിന്‍പോളി നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമയിരുന്നു 1983.ക്രിക്കറ്റ് ആരാധകന്റെ വേഷത്തില്‍ നിവിന്‍ എത്തിയപ്പോള്‍ ഈ ചിത്രത്തില്‍ നായികയായി എത്തിയത് ശൃന്ദയാണ്. എബ്രീഡ് ഷൈന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ അനൂപ് മേനോന്‍, നിക്കി ഗില്‍റാണി തുടങ്ങി വമ്പന്‍ താരനിരതന്നെയാണ് അഭിനയിച്ചത്. ചിത്രത്തില്‍ നായികയായി ആദ്യം തിരഞ്ഞെടുത്തത് റിമി ടോമിയെയാരുന്നെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വെളിപ്പെടുത്തല്‍.
ചിത്രത്തില്‍ ശൃന്ദ അവതരിപ്പിച്ച സുശീല എന്ന കഥാപാത്രത്തിനായി അണിയറക്കാര്‍ ആദ്യം സമീപിച്ചത് റിമി ടോമിയെ ആയിരുന്നു. റിമിയ്ക്ക് ഈ വേഷം ഇണങ്ങുമെന്ന് പറഞ്ഞാണ് സംവിധായകരും അണിയറ പ്രവര്‍ത്തകരും റിമിയെ സമീപിച്ചത്. എന്നാല്‍ കഥപറയുന്നതിനിടെ നിവിന്‍ പോളിക്കൊപ്പമുള്ള ഫസ്റ്റ്നൈറ്റ് സീനും എബ്രിഡ് ഷൈന്‍ പറഞ്ഞു.
ഇതോടെ റിമി ചിത്രം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പിന്നീടാണ് എബ്രിഡിനൊപ്പം ഫോട്ടോഗ്രഫിയില്‍ സഹപ്രവര്‍ത്തകയായിരുന്ന ശൃന്ദയെ നായികയാക്കുന്നത്. ചിത്രത്തില്‍ ശൃന്ദ അവതരിപ്പിച്ച സുശീല എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.