Latest News

പലരും എന്നെ ഇപ്പോഴും പൂജ എന്നാണ് വിളിക്കുന്നത്;  വെറുമൊരു ഇഷ്ടം എന്നതിലുപരി അവള്‍ എല്ലാവര്‍ക്കും ഒരു റൗഡിയായിരുന്നു; ഓം ശാന്തി ഓശാന' പുറത്തിറങ്ങി പത്ത് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഓര്‍മ്മകള്‍ പങ്കുവെച്ച് നസ്രിയ

Malayalilife
പലരും എന്നെ ഇപ്പോഴും പൂജ എന്നാണ് വിളിക്കുന്നത്;  വെറുമൊരു ഇഷ്ടം എന്നതിലുപരി അവള്‍ എല്ലാവര്‍ക്കും ഒരു റൗഡിയായിരുന്നു; ഓം ശാന്തി ഓശാന' പുറത്തിറങ്ങി പത്ത് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഓര്‍മ്മകള്‍ പങ്കുവെച്ച് നസ്രിയ

2014ല്‍ കേരളത്തിലെ തിയറ്ററുകളില്‍ തരംഗമായി മാറിയ ചിത്രമാണ് ഓം ശാന്തി ഓശാന. നസ്രിയ നസിം കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം 90കളില്‍ ജനിച്ച ഒരു പെണ്‍കുട്ടിയുടെ കഥ നര്‍മ്മത്തില്‍ ചാലിച്ച് അറിയിക്കുകയായിരുന്നു. നിവിന്‍ പോളിയായിരുന്നു ചിത്രത്തില്‍ നായകനായി എത്തിയത്. ജൂഡ് ആന്തണിയുടെ ആദ്യ സംവിധാന സംരംഭകം ഒപ്പം മിഥുന്‍ മാനുവല്‍ തോമസ് എന്ന എഴുത്തുകാരനെയും മലയാള സിനിമയ്ക്ക് ലഭിച്ച ചിത്രമായിരുന്നു ഓം ശാന്തി ഓശാന.

2014 ഫെബ്രുവരി ഏഴിന് തിയേറ്ററുകളില്‍ എത്തിയ ചിത്രം പുറത്തിറങ്ങി പത്ത് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഇതിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് നസ്രിയ. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് നടി ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്.

'പത്ത് വര്‍ഷം മുന്‍പാണ് ഓം ശാന്തി ഓശാന റിലീസ് ചെയ്യന്നത്. പലരും എന്നെ ഇപ്പോഴും പൂജ എന്നാണ് വിളിക്കുന്നത്. അത് ഇപ്പോഴും എന്നെ ഞെട്ടിക്കുന്നു. വെറുമൊരു ഇഷ്ടം എന്നതിലുപരി അവള്‍ എല്ലാവര്‍ക്കും ഒരു റൗഡി കുട്ടിയായിരുന്നു. എന്നിലും പൂജയിലും അവളുടെ സ്‌നേഹത്തിലും വിശ്വസിച്ച എല്ലാവര്‍ക്കും നന്ദി. എന്റെ ഹൃദയത്തോടും പല പെണ്‍കുട്ടികളോടും വളരെ അടുപ്പമുള്ള കഥാപാത്രത്തിന് നന്ദി.', നസ്രിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

വളരെ കുറഞ്ഞ ബജറ്റില്‍ ഒരുക്കിയ ചിത്രം നൂറ് ദിവസം ഓടുകയും ബോക്‌സ് ഓഫീസില്‍ 10-15 കോടിക്കുള്ള കളക്ഷന്‍ നേടിയെടുക്കുകയും ചെയ്തു. നിവിന്‍ പോളിക്കും നസ്രിയയ്ക്കും പുറമെ വിനീത് ശ്രീനിവാസന്‍, രഞ്ജി പണിക്കര്‍, അജു വര്‍ഗീസ്, ഷറഫുദ്ദീന്‍ തുടങ്ങിയ താരനിര ചിത്രത്തില്‍ അണിനിരന്നിരുന്നു. ഷാന്‍ റഹ്മാന്‍ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാ സൂപ്പര്‍ ഹിറ്റായിരുന്നു.

 

10 years of om shanti oshana

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES