Latest News

ബോക്സോഫീസില്‍ മികച്ച കളക്ഷന്‍ നേടി ഖുഷി; ചിത്രം ഹിറ്റായതോടെ 100 കുടുംബങ്ങള്‍ക്ക് ഒരു കോടി പ്രഖ്യാപിച്ച് വിജയ് ദേവരകൊണ്ട

Malayalilife
 ബോക്സോഫീസില്‍ മികച്ച കളക്ഷന്‍ നേടി ഖുഷി; ചിത്രം ഹിറ്റായതോടെ 100 കുടുംബങ്ങള്‍ക്ക് ഒരു കോടി പ്രഖ്യാപിച്ച് വിജയ് ദേവരകൊണ്ട

ഖുഷി' വിജയച്ചതിന് പിന്നാലെ പുതിയൊരു പ്രഖ്യാപനവുമായി വിജയ് ദേവരകൊണ്ട. ഖുഷിയുടെ പ്രതിഫലത്തില്‍ നിന്ന് ഒരു കോടി 100 കുടുംബങ്ങള്‍ക്ക് നല്‍കുമെന്നാണ് ദേവരകൊണ്ട അറിയിച്ചിരിക്കുന്നത്. തന്റെ പ്രതിഫലത്തില്‍ നിന്ന് ഒരു ലക്ഷം വീതം 100 കുടുംബങ്ങള്‍ക്ക് നല്‍കുമെന്നാണ് നടന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ചിത്രം 70.23 കോടിയാണ് മൂന്ന് ദിവസത്തില്‍ നേടിയിരിക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. വിജയ് ദേവെരകൊണ്ടയുടെ നായികയായി എത്തിയത് ചിത്രത്തില്‍ സാമന്ത ആയിരുന്നു. ശിവ നിര്‍വാണ ആണ് ചിത്രത്തിന്റെ സംവിധാനം.

ചിത്രം ആദ്യ ദിനം 26 കോടി രൂപയാണ് ആഗോളതലത്തില്‍ നേടിയെന്ന റിപ്പോര്‍ട്ടുകളും എത്തിയിരുന്നു. 'വിപ്ലവ്' എന്ന നായകനായി വിജയ് ദേവരകൊണ്ട എത്തിയപ്പോള്‍, 'ആരാധ്യ' എന്ന നായികയായാണ് സാമന്തയും വേഷമിട്ടത്.

വ്യത്യസ്ത വീക്ഷണകോണില്‍ ജീവിക്കുന്ന ഇരുവരും വിവാഹിതരാകുന്നതോടെ നടക്കുന്ന സംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മണിരത്നം, എ.ആര്‍ റഹ്മാന്‍, വിജയ്, സാമന്ത തുടങ്ങിയവരുടെ നിരവധി ഹിറ്റ് സിനിമകളുടെ റെഫറന്‍സും ഖുഷിയില്‍ വര്‍ക്കായിരിക്കുന്നു.

നായകന്‍ വിജയ് ദേവെരകൊണ്ടയുടെ കോമഡികളും ചിത്രത്തില്‍ രസിപ്പിക്കുന്നതാണ്. 'ഹൃദയം' എന്ന ഹിറ്റ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയ ഹിഷാം അബ്ദുള്‍ വഹാബ് ഖുഷിയിലെ ഗാനങ്ങള്‍ ഒരുക്കി തെലുങ്ക് പ്രേക്ഷകരുടെയും സ്നേഹം നേടിയിരുന്നു.

1 crore to 100 families

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES