Latest News

ജോസഫിനു ശേഷം ജോഷി ചിത്രത്തില്‍ നായകാനായി ജോജു;  ഫാമിലി ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ നായികയാകുന്നത് നൈല ഉഷ

Malayalilife
ജോസഫിനു ശേഷം ജോഷി ചിത്രത്തില്‍ നായകാനായി ജോജു;  ഫാമിലി ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ നായികയാകുന്നത് നൈല ഉഷ

ഹിറ്റ് ചിത്രം ജോസഫിനു ശേഷം ജോഷി ചിത്രത്തില്‍ നായകനായി ജോജു എത്തുന്നു. ഒരിടവേളയ്ക്കു ശേഷം ജോഷി സംവിധാനം ചെയ്യുന്ന ' പൊറിഞ്ചു മറിയം ജോസ് ' എന്ന ചിത്രത്തിലാണ് ജോജു നായകാനകുന്നത്.  ചിത്രത്തില്‍ നായികയായി  ലേഡി  സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യരെയാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ മോഹന്‍ലാലിന്റെ മരക്കാര്‍, ധനുഷ് ചിത്രം അസുരന്‍ തുടങ്ങിയവയുടെ ഷൂട്ടിങ് തിരക്കുകള്‍ കാരണം മഞ്ജുവാര്യര്‍  ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു. 

അതിനെത്തുടര്‍ന്ന് മഞ്ജുവിന് പകരം മംമ്ത മോഹന്‍ദാസിനെയാണ് നായികയായി പരിഗണിച്ചിരുന്നത്. എന്നാലിപ്പോള്‍ നറുക്ക് നൈല ഉഷയ്ക്ക് വന്നിരിക്കുകയാണ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു ഫാമിലി ത്രില്ലറാണ്. കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോന്‍ നിര്‍മ്മിക്കുന്നതാണ് ചിത്രം. ചെമ്പന്‍ വിനോദ് ജോസ്, ഇന്നസെന്റ് തുടങ്ങിയവര്‍ ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നുണ്ട്. ഫെബ്രുവരി പതിനൊന്നോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ട്.
 

Read more topics: # Joju,# Joshi,# new movie,# Nyla Usha
Joju plays the central character in Joshi movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES