Latest News

പ്രത്യേക മൊമെന്റിലൊന്നും തോന്നിയ പ്രണയമല്ല ഞങ്ങളുടേത്; ബാംഗ്ലൂര്‍ ഡെയ്സിനിടെ ഒരു മാസം ഞാനും ഫഹദും ഒരു ഫ്ളാറ്റില്‍ സ്റ്റക്കായി; പ്രേക്ഷകരെ കുടുക്കുന്നതു പോലെ എന്തോ ഒരു കുരുക്ക് ഫഹദിന്റെ കണ്ണുകള്‍ക്ക് ഉണ്ട്; തെലുങ്ക് ചിത്രം റിലിസിനെത്തുമ്പോള്‍ വിശേഷങ്ങളുമായി നസ്രിയ

Malayalilife
 പ്രത്യേക മൊമെന്റിലൊന്നും തോന്നിയ പ്രണയമല്ല ഞങ്ങളുടേത്; ബാംഗ്ലൂര്‍ ഡെയ്സിനിടെ ഒരു മാസം ഞാനും ഫഹദും ഒരു ഫ്ളാറ്റില്‍ സ്റ്റക്കായി; പ്രേക്ഷകരെ കുടുക്കുന്നതു പോലെ എന്തോ ഒരു കുരുക്ക് ഫഹദിന്റെ കണ്ണുകള്‍ക്ക് ഉണ്ട്; തെലുങ്ക് ചിത്രം റിലിസിനെത്തുമ്പോള്‍ വിശേഷങ്ങളുമായി നസ്രിയ

നാനി നായകനായി വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അന്റെ സുന്ദരനികി'. നസ്രിയ നസീമാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നസ്രിയയുടെ ടോളിവുഡ് അരങ്ങേറ്റമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മാത്രമല്ല നസ്രിയ ചിത്രം ആയതുകൊണ്ട് തന്നെ മലയാളി ആരാധകരും വന്‍ വരവേല്പ്പാണ് ചിത്രത്തിന്റെ ട്രെയിലറിനും നല്കിയത്.ഇപ്പോളിതാ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയുടെ ഭാഗമായി കേരളത്തിലെത്തിയ ചിത്രത്തിലെ താരങ്ങള്‍ നല്കിയ അഭിമുഖത്തിന്റെ ഭാഗമായി നാനിയും നസ്രിയയും പങ്ക് വച്ച വാക്കുകളാണ് ചര്‍ച്ചയാകുന്നത്.

ചിത്രത്തെ കുറിച്ചും ടോളിവുഡിലെ തന്റെ ആദ്യ ചിത്രത്തെ കുറിച്ചുമൊക്കെ സംസാരിച്ച നസ്രിയ ഒപ്പം ഫഹദുമൊത്തുള്ള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ താരം പറയുന്നുണ്ട്.ഒരുപാട് സിനിമകള്‍ ചെയ്ത് തിളങ്ങി നില്‍ക്കുന്ന സമയത്ത് നസ്രിയ വിവാഹിതയായപ്പോള്‍ നാനിയ്ക്ക് എന്തായിരുന്നു തോന്നിയത് എന്ന് അവതാരകന്‍ നടനോട് ചോദിക്കുന്നുണ്ട്. ഇതിന് നാനി നല്‍കിയ മറുപടി ബാംഗ്ലൂര്‍ ഡെയ്സ് താന്‍ കണ്ടിരുന്നെന്നും ഫഹദിനെയാണ് വിവാഹം ചെയ്യുന്നതെന്ന് അറിഞ്ഞപ്പോള്‍ ആ സമയത്ത് ഉണ്ടായ പ്രണയമായിരിക്കുമെന്ന് തോന്നിയിരുന്നു എന്നുമായിരുന്നു. ഉടനെ താങ്കള്‍ പറഞ്ഞത് ശരിയാണെന്ന് നസ്രിയ പറയുകയായിരുന്നു.

ഫഹദുമായുള്ള പ്രണയത്തെക്കുറിച്ച് നസ്രിയ പങ്ക് വച്ചത് ഇങ്ങനെയാണ്.
'ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും നേരത്തെ അറിയാമായിരുന്നു. നേരം കണ്ട ശേഷമൊക്കെ ഫഹദ് മെസ്സേജ് അയക്കുമായിരുന്നു. രണ്ട് പേരും സിനിമകള്‍ കണ്ട് പരസ്പരം അഭിപ്രായം പറയാറുണ്ടായിരുന്നു. പിന്നീട് ഫഹദിന്റെ നായികയായി ചില സിനിമകളില്‍ അവസരം വന്നു. പക്ഷേ അത് നടന്നില്ല. ആ സമയത്താണ് ബാംഗ്ലൂര്‍ ഡെയ്സ് വരുന്നത്. ഞങ്ങള്‍ വിവാഹം കഴിക്കാന്‍ പോകുകയാണെന്ന് ഞങ്ങള്‍ക്ക് പോലും അറിയില്ലെന്നതായിരുന്നു സത്യം. എല്ലാം പെട്ടെന്ന് സംഭവിച്ച കാര്യങ്ങളായിരുന്നു. മറ്റുള്ളവരെ കുറിച്ചൊക്കെ മറന്നുപോയി''എന്നും നടി അഭിമുഖത്തില്‍ പറയുന്നു.

അതേസമയം തങ്ങളുടെ പ്രണയം ഒരു പ്രത്യേക മൊമന്റിലൊന്നും തോന്നിയതല്ലെന്നും നസ്രിയ പറയുന്നുണ്ട്. ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ചിത്രീകരണത്തിനിടെ താനും ഫഹദും ഒരു ഫ്‌ളാറ്റില്‍ സ്റ്റക്കായതിനെക്കുറിച്ചും നസ്രിയ മനസ് തുറക്കുന്നുണ്ട്. ഒരു മാസം ഞാനും ഫഹദും ഒരു ഫ്ളാറ്റില്‍ സ്റ്റക്കായി. ദിവ്യയും ദാസുമായി ഷൂട്ട് ചെയ്യുകയായിരുന്നു. ആ സമയത്ത് തമാശയായി അഞ്ജലിയോട് ആരായാലും പ്രണയത്തിലാകുമെന്ന് താന്‍ പറയുമായിരുന്നുവെന്നാണ് നസ്രിയ പറയുന്നത്.

ഫഹദ് ഫാസില്‍ പ്രധാനവേഷങ്ങളിലൊന്നിലെത്തുന്ന വിക്രം കഴിഞ്ഞ ദിവസമാണ് തീയേറ്ററുകല്‍ലേക്ക് എത്തിയത്. കമല്‍ഹാസന്‍ നായകനാകുന്ന ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ആരാധകരുടെ കൈയ്യടി നേടുകയാണ്. ചിത്രത്തിലെ ഫഹദിന്റെ പ്രകടനവും കൈയ്യടി നേടുന്നുണ്ട്. മുമ്ബ് പല സിനിമകളിലൂടേയും ചെയ്തത് പോലെ തന്റെ കണ്ണുകളിലെ മാജിക്കു കൊണ്ട് ഫഹദ് ഞെട്ടിക്കുകയാണെന്നാണ് സിനിമ കണ്ടവര്‍ പറയുന്നത്. ഇതേക്കുറിച്ചും അവതാരകന്‍ നസ്രിയയോട് സംസാരിക്കുന്നുണ്ട് 

വിക്രം സിനിമയിലെ പല താരങ്ങളും പറയുന്നത് ഫഹദിന്റെ കണ്ണില്‍ ഒരു പ്രത്യേക മാജിക് ഉണ്ട് എന്നാണ്. എന്തോ ഒന്ന് ആ കണ്ണില്‍ ഇരിക്കുന്നുണ്ട് എന്നാണ് അവര്‍ പറയുന്നത്. ആ കണ്ണുകള്‍ നസ്രിയയോട് എന്താണ് ചെയ്തത് എന്നായിരുന്നു അവതാരകന്റെ വിക്രം പരാമര്‍ശം. ഇതിന് നസ്രിയ നല്‍കിയ മറുപടി, പ്രേക്ഷകരെ കുടുക്കുന്നതു പോലെ എന്തോ ഒരു കുരുക്ക് ഉണ്ടെന്നായിരുന്നു.

അഭിനയത്തില്‍ നിന്നുമുള്ള തന്റെ ഇടവേളയെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. കരിയറില്‍ നിന്നും നാല് വര്‍ഷത്തോളം ബ്രേക്ക് എടുത്ത സമയം താന്‍ ആഘോഷിക്കുകയായിരുവെന്നാണ് നസ്രിയ പറയുന്നത്. യാത്രകളും മറ്റുമായി തന്റെ സ്പേസ് ആസ്വദിക്കുകയായിരുന്നുവെന്ന് നസ്രിയ പറഞ്ഞു. അതേസമയം, ഒരു നായികയാകുമെന്നൊന്നും താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നും അഭിമുഖത്തില്‍ നസ്രിയ പറയുന്നു.

വിവാഹത്തിന് ശേഷം ഇടവേള എടുത്ത നടി ട്രാന്‍സിലൂടെയായിരുന്നു  അഭിനയ രംഗത്തേക്ക് മടങ്ങിയത്.. ഇപ്പോള്‍ നാനിയുടെ നായികയായി തെലുങ്കിലും അരങ്ങേറ്റം കുറിക്കുകയാണ്.

Read more topics: # നസ്രിയ,# ഫഹദ്
Nazriya about his new film and fahad

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക