Latest News

കുട്ടി ആരാധികയ്ക്കൊപ്പം കളിതമാശകള്‍ പങ്കുവെച്ച് തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍; നയന്‍താര കുഞ്ഞ് ആരാധികയ്ക്കൊപ്പം സമയം ചെലവഴിക്കുന്ന വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

Malayalilife
  കുട്ടി ആരാധികയ്ക്കൊപ്പം കളിതമാശകള്‍ പങ്കുവെച്ച് തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍; നയന്‍താര കുഞ്ഞ് ആരാധികയ്ക്കൊപ്പം സമയം ചെലവഴിക്കുന്ന വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

കുസൃതിക്കുടുക്കയായ കുട്ടി ആരാധികയ്‌ക്കൊപ്പം കളിതമാശകൾ പങ്കുവെയ്ക്കുന്ന നയൻതാരയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. തന്റെ അടുത്തെത്തിയ കുട്ടി ആരാധികയെ കൊഞ്ചിക്കുന്ന താരത്തിന്റെ വീഡിയോ കുറഞ്ഞ സമയത്തിനുള്ളിലാണ് നയൻസിന്റെ ആരാധകർ ഏറ്റെടുത്തത്. അഞ്ചോ ആറോ വയസ് തോന്നിക്കുന്ന ഒരു കുസൃതിക്കുടുക്കയായ പെൺകുട്ടിയോടൊപ്പമാണ് പ്രായം മറന്ന് കളിതമാശകളുമായി നയൻതാര തന്റെ സന്തോഷം പങ്കുവെയ്ക്കുന്നത്.

ശിവകാർത്തികേയനൊപ്പമുള്ള തന്റെ പുതിയ സിനിമയായ എസ്‌കെ13ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അസർബെയ്ജനിലാണ് നയൻസ് ഇപ്പോൾ. ഇവിടെ വച്ചാണ് താരം തന്റെ കുട്ടി ആരാധികയെ കണ്ട് മുട്ടിയത്. അപ്രതീക്ഷിതമായി കണ്ട നയൻതാരയെ വാത്സല്യത്തോടെ കെട്ടിപിടിക്കുന്നുണ്ട്. തന്റെ കുട്ടി ആരാധികയെ കണ്ടപ്പോൾ പ്രായം മറന്ന് കൊച്ചു കുട്ടികളെ പോലെ കളിക്കുന്ന സൂപ്പർ താരത്തെയും വീഡിയോയിൽ കാണാം. ഇരുവരുടെയും സ്‌നേഹ പ്രകടനങ്ങൾ ചുറ്റുമുള്ളവർ ചിത്രീകരിക്കുകയും ചെയ്യുന്നുണ്ട്.

കെ ഇ ജ്ഞാനവേലാണ് ശിവകാർത്തികേയനെയും നയൻതാരത്തെയും കേന്ദ്രകഥാപാത്രങ്ങളാക്കി എസ്‌കെ13 എന്ന ചിത്രം നിർമ്മിക്കുന്നത്. സൂപ്പർ ഹിറ്റ് ചിത്രം 'ശിവ മനസുക്കുള്ള ശക്തി'യുടെ സംവിധായകൻ എം രാജേഷാണ് ഈ ചിത്രവും ഒരുക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഹിപ് ഹോപ് ആദിയാണ്. ചിത്രീകരണത്തിനിടയിലുള്ള നയൻസിന്റെയും ശിവകാർത്തികേയന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്

Read more topics: # Nayanthara,# fan,# shooting
Nayanthara with her little fan on shooting site video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES