രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നയന്‍താര നായികയാകുന്നതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ നയന്‍താരയുടെ കഥാപാത്രത്തെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്. കരുത്തുറ്റ ഒരു കഥാപാത്രമായാണ് നയന്‍താര ചിത്രത്തിലെത്തുക എന്നാണ് പുറത്തു വരുന്ന വിവരം.
രജനികാന്ത് നായകനായ മന്നനില്‍ വിജയശാന്തി അവതരിപ്പിച്ച കഥാപാത്രത്തെ പോലുള്ളതായിരിക്കും നയന്‍താരയുടെയും വേഷം എന്നാണ് ലഭിക്കുന്ന അണിയറ സൂചനകള്‍. അതേസമയം നയന്‍താര ഇരട്ട വേഷത്തിലെത്തുന്ന ഐറ എന്ന ഹൊറര്‍ ചിത്രം കാത്തിരിക്കയാണ് നയന്‍സ് ആരാധകര്‍. സീമാരാജ് ആണ് ശിവകാര്‍ത്തികേയന്റേതായി ഏറ്റവും ഒടുവില്‍ എത്തിയ ചിത്രം.