Latest News

സൂബ ഡാന്‍സിനു പിന്നാലെ റൗഡി ബേബി; സായ് പല്ലവിയുടെ റൗഡി ബേബി പാട്ടിനു ചുവട് വച്ച് നവ്യ നായര്‍

Malayalilife
സൂബ ഡാന്‍സിനു പിന്നാലെ റൗഡി ബേബി; സായ് പല്ലവിയുടെ റൗഡി ബേബി പാട്ടിനു ചുവട് വച്ച് നവ്യ നായര്‍

ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം നടത്തിയ താരമാണ് നവ്യ നായര്‍. നന്ദനത്തിലെ ബാലാമണിയായി ശ്രദ്ധിക്കപ്പെട്ട താരം വളരെ വേഗമാണ് സൂപ്പര്‍ നായിക പദവിയിലേക്ക് ഉയര്‍ന്നത്. 10 വര്‍ഷം നീണ്ട അഭിനയ ജീവിതത്തില്‍ മലയാളത്തിനു പുറമേ തമിഴ് കന്നഡ തുടങ്ങിയ ഭാഷകളിലും നവ്യ അഭിനയിച്ചിരുന്നു. 2010 -ല്‍ വിവാഹിതയായതോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത നവ്യ പിന്നീട് അവതാരകയായും വിധി കര്‍ത്താവായുമൊക്കെ സ്‌ക്രീനില്‍ സജീവയാകുകയായിരുന്നു. സാധാരണ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന നടിമാരെ പിന്നീട് കാണുന്നത് ഭാരമൊക്കെ കൂടി പഴയ ഭംഗി ഇല്ലാത്ത പോലെയാകും എന്നാല്‍ നവ്യയുടെ കാര്യത്തില്‍ നേരെ തിരിച്ചാണ് സംഭവിച്ചത്.  വര്‍ക്കൗട്ട് ചെയ്ത് ഭാരം കുറച്ച താരം യുവനായികമാരെ വെല്ലുന്ന ഭംഗിയോടെയാണ് തിരികെ എത്തിയത്. നവ്യയുടെ ഫിറ്റ്‌നസ്് ടിപ്പ്‌സുകളും വര്‍ക്കൗട്ട് വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് നവ്യയുടെ സൂബ വര്‍ക്കൗട്ട് വീഡിയോ വൈറലായിരുന്നു. ഒരു കുഞ്ഞിന്റെ അമ്മയായിട്ടും കൗമാരക്കാരിയെ പോലെയുളള നവ്യയുടെ മാറ്റം എല്ലാവരെയും ഞെട്ടിക്കുകയാണ്. 

സൂബ വര്‍ക്കൗട്ടിനു പിന്നാലെ നവ്യയുടെ പുതിയ ഡാന്‍സ് വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. സായ് പല്ലവിയുടെ എനര്‍ജറ്റിക് നൃത്തവുമായി എത്തിയ റൗഡി ബേബിക്ക് നവ്യ ചുവടുവയ്ക്കുന്നതാണ് വീഡിയോ. നൃത്ത വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് റൗഡി ബേബി പാട്ടിന്  ഡാന്‍സ് ചെയ്യുന്ന റിമിടോമിയുടെ വീഡിയോയും ഹിറ്റായിരുന്നു. സായ് പല്ലവിക്കു മാത്രമല്ല റിമിടോമിക്കും പറ്റുമെന്ന് പറയാന്‍ പറഞ്ഞു എന്ന തലക്കെട്ടോടെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്.  നവ്യയുടെ കിടിലന്‍ പെര്‍ഫോമന്‍സ് കണ്ട് ആരാധകര്‍ അമ്പരന്നിരിക്കയാണ്.  ആറ് ലക്ഷത്തോളം പേരാണ് നവ്യയുടെ റൗഡി ബേബി പ്രകടനം കണ്ടിരിക്കുന്നത്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നവ്യയെ വീഡിയോയില്‍ കാണാന്‍ നല്ല രസമുണ്ടെന്നുമുള്ള കമന്റുകളും ഉയരുന്നുണ്ട്. എന്നാല്‍ സായ്പല്ലവി വളരെ എനര്‍ജറ്റിക്കായി കളിച്ചുവെന്നും അത് സിംപിള്‍ സ്റ്റെപ്പോടെ നവ്യ കളിച്ചിരിക്കയാണെന്നും ആരാധകര്‍ പറയുന്നുണ്ട്.    

Actress Navya nair dance on rowdy baby song

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES