Latest News

എനിക്കെന്റെ അമ്മയെ നഷ്ടപ്പെട്ടു! അമ്മയുടെ മരണ വാര്‍ത്ത അറിയിച്ച് നവ്യ നായരുടെ ഭര്‍ത്താവ് സന്തോഷ് മേനോന്‍; മരുമകളായിട്ടല്ല മകളായി സ്നേഹിച്ചു, ആ സ്നേഹത്തിന് മുന്നിൽ എന്റെ നഷ്ടങ്ങൾ ഞാൻ സഹിച്ചുവെന്ന് കുറിച്ച് വേദന പങ്ക് വച്ച് നവ്യയും; സംസ്‌കാരം ഇന്ന്

Malayalilife
എനിക്കെന്റെ അമ്മയെ നഷ്ടപ്പെട്ടു! അമ്മയുടെ മരണ വാര്‍ത്ത അറിയിച്ച് നവ്യ നായരുടെ ഭര്‍ത്താവ് സന്തോഷ് മേനോന്‍; മരുമകളായിട്ടല്ല മകളായി സ്നേഹിച്ചു, ആ സ്നേഹത്തിന് മുന്നിൽ എന്റെ നഷ്ടങ്ങൾ ഞാൻ സഹിച്ചുവെന്ന് കുറിച്ച് വേദന പങ്ക് വച്ച് നവ്യയും; സംസ്‌കാരം ഇന്ന്

റെക്കാലമായി ആരോഗ്യപരമായി ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിടുന്നയാളാണ് നവ്യാനായരുടെ ഭര്‍തൃമാതാവായ ബേബിയമ്മ. ഏറെക്കാലം കൊച്ചിയിലെ ലേക്ക്‌ക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ബേബിയമ്മയ്ക്ക് ഇടയ്ക്ക് അസുഖം ഭേദമാകുമെങ്കിലും വഷളാകുന്ന സാഹചര്യങ്ങളും എത്തിയിരുന്നു. അപ്പോള്‍ നേരെ ആശുപത്രിയിലേക്കും പിന്നെ ദിവസങ്ങളോളം അവിടെ ചികിത്സയിലും ആയിരിക്കും. ഇപ്പോഴിതാ, മാസങ്ങളായി തുടരുന്ന രോഗങ്ങള്‍ക്കൊടുവില്‍ ബേബിയമ്മ മരണത്തിലേക്ക് പോയിരിക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് മകന്‍ സന്തോഷ് മേനോന്‍. എനിക്കെന്റെ അമ്മയെ നഷ്ടപ്പെട്ടു.

ചങ്ങനാശ്ശേരി പെരുന്നയിലെ വീട്ടില്‍ ഇന്ന് വൈകിട്ട് മൂന്നു മണിയ്ക്ക് സംസ്‌കാരം നടക്കും എന്നാണ് സന്തോഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. വളരെ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ സന്തോഷിന് അച്ഛനെ നഷ്ടപ്പെട്ടിരുന്നു. അതിനു ശേഷം അമ്മയും സഹോദരിയും ആയിരുന്നു എല്ലാം. അതിനിടെയാണ് നവ്യയുമായുള്ള വിവാഹം നടക്കുന്നതും സന്തോഷകരമായ ദാമ്പത്യത്തിലേക്ക് കടക്കുന്നതും.

നവ്യയുടെ നൃത്തം കാണാന്‍ വയ്യായ്കകള്‍ക്കിടയിലും ബേബിയമ്മയും മകളും എത്തിയ വീഡിയോകളെല്ലാം ഒരിക്കല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അന്ന് പരസ്പരം കെട്ടിപ്പിടിച്ച് വിതുമ്പുകയായിരുന്നു ഇരുവരും. ആരോഗ്യപരമായി ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനിടയിലാണ് മകള്‍ ലക്ഷ്മിയുടെ കൈപിടിച്ച് ബേബിയമ്മ നവ്യയുടെ നൃത്തം കാണാനെത്തിയത്. ശാരീരികമായി ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നതിനിടയിലും അമ്മ വന്നല്ലോ അതുമതി എന്നായിരുന്നു കെട്ടിപ്പിടിച്ചുകൊണ്ട് നവ്യ പറഞ്ഞ വാക്കുകള്‍. അതിനു ശേഷം ചങ്ങനാശ്ശേരിയിലെ വീട്ടിലെത്തിയ മകന്‍ സന്തോഷ് മേനോന്‍ അമ്മയുടെ ആരോഗ്യാവസ്ഥ തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞതില്‍ നന്ദി പറഞ്ഞ് കുറിപ്പും പങ്കുവച്ചിരുന്നു.

നവ്യ പങ്കുവച്ച വൈകാരികമായ കുറിപ്പ് ആരാധകരെ ഉള്ളില്‍ നോവാവുകയാണ്. മരുമകളായിട്ടല്ല, മകളായിട്ടാണ് തന്നെ പരിഗണിച്ചിരുന്നതെന്നാണ് നവ്യ കുറിപ്പില്‍ പറയുന്നത്.

നവ്യ പങ്കുവച്ച വൈകാരികമായ കുറിപ്പ് ആരാധകരെ ഉള്ളില്‍ നോവാവുകയാണ്. മരുമകളായിട്ടല്ല, മകളായിട്ടാണ് തന്നെ പരിഗണിച്ചിരുന്നതെന്നാണ് നവ്യ കുറിപ്പില്‍ പറയുന്നത്.

തന്റെ ഇഷ്ടം അമ്മയ്ക്ക് എറെ ഇഷ്ടമായിരുന്നുവെന്നാണ് നവ്യ പറയുന്നത്. അവസനമായി മാതംഗി ഫെസ്റ്റിവലില്‍ തന്റെ നൃത്തം കാണാന്‍ വന്നതിനെക്കുറിച്ചും നവ്യ പറയുന്നത്. താന്‍ രണ്ട് മണിക്കൂര്‍ നൃത്തം ചെയ്തുവെന്ന് അഭിമാനത്തോടെ എല്ലാവരോടും പറഞ്ഞുവെന്നും നവ്യ പറയുന്നു. ഭര്‍തൃമാതാവിനോടൊപ്പമുള്ള ചിതങ്ങളും നവ്യ പങ്കുവെക്കുന്നുണ്ട്. ആ വാക്കുകളിലേക്ക്:

അങ്ങനെ ആ വിളക്ക് അണഞ്ഞു. എന്നും ഏതിനും ധൈര്യമായിരുന്നു , മരുമകളായിട്ടല്ല മകളായി സ്നേഹിച്ചു , എല്ലാ സങ്കടങ്ങളിലും മക്കള് വിഷമിക്കണ്ട അമ്മേടെ പ്രാര്‍ഥനയും അനുഗ്രഹവും കൂടെ ഉണ്ടാവും എന്ന് പറഞ്ഞു കൂടെ നിര്‍ത്തി. അമ്മ ആഗ്രഹിച്ചത് പോലെ ഇതുവരെ എല്ലാം ചെയ്തു . അമ്മേടെ സ്നേഹത്തിന് മുന്നില്‍ എന്റെ നഷ്ടങ്ങള്‍ ഞാന്‍ സഹിച്ചു.

എന്റെ നൃത്തം ഏറെ ഇഷ്ടപെട്ട അമ്മ, അവസാനമായി മാതംഗി ഫെസ്റ്റിവലില്‍ വന്നു എന്റെ കച്ചേരി മുഴുവന്‍ കണ്ടു. രണ്ട് മണിക്കൂര്‍ നൃത്തം ചെയ്തു എന്ന് അഭിമാനത്തോടെ എല്ലാരോടും പറഞ്ഞു. ''മക്കളേ.. ' ആ വിളി കാതുകളില്‍ മുഴങ്ങി നില്‍ക്കുന്നു.. ''മക്കടെ വിളക്ക് ഒരുകാലത്തും കെടില്ല, അമ്മയാ പറയുന്നേ'. നിത്യ ശാന്തി നേരുന്നു. ഓരോ തവണ അമ്മ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജായി വീട്ടിലേക്കെത്തുമ്പോള്‍ ആ സന്തോഷം മകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു

Read more topics: # നവ്യ
Navya Nair Husband Santhosh mother passed away

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES